പ്‌ളസ് ടു വിദ്യാര്‍ഥിനി അയോണയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി....

പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ച പ്‌ളസ് ടു വിദ്യാര്‍ഥിനി അയോണയ്ക്ക് (17) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സഹപാഠികളും അധ്യാപകരും നാട്ടുകാരും അയോണയെ അവസാനമായി കാണാനായെത്തിയിരുന്നു.
ഇന്നലെ രാവിലെ ഏഴിന് വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിനു ശേഷം 2.30 ന് തിരൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ സംസ്‌കരിച്ചു. പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ തന്നെ ഒമ്പത്, എഴ് ക്ലാസുകളിലെ വിദ്യാര്‍ഥികളായ സഹോദരങ്ങള്‍ മാര്‍ഫിന്‍, എയ്ഞ്ചല്‍ എന്നിവരുടെയും മാതാപിതാക്കളുടെ കരളുരുകും കരച്ചില്‍ ഏവരേയും കണ്ണീരിലാഴ്ത്തി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സ്‌കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അയോണ താഴെ വീഴുന്നത്. മറ്റ് വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍ പെട്ടതിനാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മസ്തിഷ്‌ക മരണം സംഭവിച്ചതോടെ കുടുംബം അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി സന്നദ്ധത അറിയിച്ചു.അഞ്ച് പേര്‍ക്കാണ് വൃക്കയുള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം ചെയ്തത്. ഇതില്‍ വൃക്ക 29 വയസുള്ള തിരുവനന്തപുരം പാറശാല സ്വദേശിനിക്കാണ് നല്‍കിയത്. ഇത് കണ്ണൂര്‍ വിമാനത്താവളം വഴി ഇന്‍ഡിഗോ വിമാനത്തിന്റെ വാണിജ്യ സര്‍വീസ് വഴിയാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.
"
https://www.facebook.com/Malayalivartha

























