അണ്ടർ 19 ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും....

അണ്ടർ 19 ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. സിംബാബ്‌വെയിലെ ബുലവായോ ക്യൂൻസ് സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം തുടങ്ങുക.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം തീർത്തും വഷളായത്. ഇതിന് പിന്നാലെ ബംഗ്ലാദേശ് സർക്കാർ രാജ്യത്ത് ഐപിഎൽ സംപ്രേഷണം നിർത്തിവെക്കുകയും അടുത്തമാസം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരവേദി മാറ്റണണെമെന്ന് ഐസിസിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട മുൻ താരം തമീം ഇക്ബാലിനെ ക്രിക്കറ്റ് ബോർഡ് ഡയറക്ടറായ നസ്മുൾ ഇസ്ലാം ഇന്ത്യ ഏജൻറെന്ന് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടർന്ന് ബംഗ്ലാദേശ് പ്രീമിയർ ലീഗ് മത്സരങ്ങൾ കളിക്കാർ ബഹിഷ്കരിച്ചിരുന്നു.
അതേസമയം ഇന്ത്യയുടെയും ബംഗ്ലാദേശിൻരെയും കൗമാര താരങ്ങൾ ഇന്ന് നേർക്കുനേർ പോരിനിറങ്ങും. ആദ്യ മത്സരത്തിൽ അമേരിക്കയുടെ കുഞ്ഞൻ സ്കോറിന് മുന്നിൽ ഒന്ന് വിറച്ചുവെങ്കിലും ഇന്ത്യ ജയിച്ചു കയറിയിരുന്നു. ടൂർണമെൻറിൽ ബംഗ്ലാദേശിൻറെ ആദ്യ മത്സരം കൂടിയാണിത്.
"https://www.facebook.com/Malayalivartha
























