ഫ്രാങ്കോ മുളയ്ക്കൽ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിച്ച് സർക്കാർ... സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് പുറത്തിറക്കി.അഡ്വക്കേറ്റ് ബി ജി ഹരീന്ദ്രനാഥ് മുന്‍ നിയമ സെക്രട്ടറിയാണ് .
കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസാണിത്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ പീഡനം നടന്നതായാണ് പരാതി. ഇയാളെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും അതിജീവിതയും ഹൈക്കോടതിയിൽ നൽകിയ അപ്പീലിന്റെ നടപടികൾക്കായാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.
"
https://www.facebook.com/Malayalivartha
























