കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സങ്കടക്കാഴ്ചയായി... കണ്ണൂർ പാട്യത്ത് അധ്യാപികയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ചെണ്ടയാട് സ്വദേശിനിയും പാട്യം വെസ്റ്റ് യു.പി സ്കൂൾ അധ്യാപികയുമായ അഷിക ആണ് മരിച്ചത്. 31 വയസായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു.
മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഷികയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























