യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയുടെ മാനദണ്ഡങ്ങളും മാർഗ്ഗരേഖകളും അംഗീകരിച്ച് ഉത്തരവിറങ്ങി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനത്തിലും...
സംസ്ഥാനത്തെ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പാക്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ 'കണക്ട് ടു വർക്ക്' പദ്ധതിയുടെ മാനദണ്ഡങ്ങളും മാർഗ്ഗരേഖകളും അംഗീകരിച്ച് ഉത്തരവിറങ്ങി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനത്തിലും മത്സര പരീക്ഷാ തയ്യാറെടുപ്പുകളിലും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എംപ്ലോയ്‌മെന്റ് ഡയറക്ടർക്കാണ് പദ്ധതിയുടെ പൂർണ്ണ ചുമതല. പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം എന്നിവ പൂർത്തിയാക്കിയ ശേഷം വിവിധ സ്കിൽ കോഴ്സുകൾ ചെയ്യുന്നവർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1000 രൂപ വീതം പദ്ധതിയിലൂടെ സഹായം ലഭിക്കും.
അർഹരായ ആദ്യ അഞ്ച് ലക്ഷം പേർക്കായിരിക്കും ഈ ആനുകൂല്യം നൽകുക. അപേക്ഷകർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. പ്രായം 18-നും 30-നും ഇടയിലായിരിക്കണം.
കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ സാമൂഹ്യക്ഷേമ പെൻഷനുകൾ വാങ്ങുന്നവർ, സർക്കാർ സർവീസ്/കുടുംബ പെൻഷൻ ഗുണഭോക്താക്കൾ എന്നിവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കേരളത്തിലെ തൊഴിലന്വേഷകർക്ക് വലിയൊരു കൈത്താങ്ങായി മാറുന്ന പദ്ധതിയാണ്..
"
https://www.facebook.com/Malayalivartha
























