വിദേശത്തേക്കുള്ള ഡോളര്‍ കടത്തില്‍ യുഎഇ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്

വിദേശത്തേക്കുള്ള ഡോളര്‍ കടത്തില്‍ യുഎഇ അറ്റാഷെയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി കസ്റ്റംസ്. ധനകാര്യ മന്ത്രാലയത്തിനു കസ്റ്റംസ് അനുമതി തേടി കത്തയച്ചു. യുഎഇ കോണ്‍സുല്‍ ജനറലിനെ ചോദ്യം ചെയ്യണമെന്നും ആവശ്യമുണ്ട്.ഡോളര്‍ കടത്തില്‍ കൂടുതല്‍ പ്രമുഖര്‍ക്കു പങ്കുണ്ടെന്നാണു കസ്റ്റംസ് പറയുന്നത്. റിവേഴ്‌സ് ഹവാലയാണെന്നും കസ്റ്റംസ് പറയുന്നു. വിദേശത്തുനിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ ഇവിടെയെത്തിക്കുന്നതാണു ഹവാല.
റിവേഴ്‌സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ് നടക്കുക. സ്വപ്നയും സംഘവും സ്വര്‍ണക്കടത്തുവഴി സന്പാദിച്ച പണം ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഡോളര്‍ കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ധനകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ലോക്ക് ഡൗണ്‍ സമയത്ത് യാത്ര ചെയ്ത ആറ് വിദേശ പൗരന്മാരുടെ വിവരം കസ്റ്റംസ് ശേഖരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























