'മനുഷ്യരാശിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലാത്ത ഏതെങ്കിലുമൊരു ഭരണഘടനാ പദവി പോലും വഹിച്ചിട്ടില്ലാത്ത 100% വർഗീയവാദിയായിരുന്ന ഒരാളുടെ പേര് ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിനിടുന്നത് എന്തൊരു വൃത്തികേടാണ്...' ഡോക്ടർ മനോജ് വെള്ളനാട് കുറിക്കുന്നു
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് നേതാവായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഗോൾവാൾക്കറുടെ പേരിടുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതിന്റെ കാരണങ്ങൾ എണ്ണിപ്പറയുകയാണ് ഡോക്ടർ മനോജ് വെള്ളനാട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്ണാരോപ്പം ഇങ്ങനെ;
RGCB -യിലെ പുതിയ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരിടുന്നതിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ട്. മനുഷ്യരാശിക്ക് ഒരു ഗുണവും ചെയ്തിട്ടില്ലാത്ത ഏതെങ്കിലുമൊരു ഭരണഘടനാ പദവി പോലും വഹിച്ചിട്ടില്ലാത്ത 100% വർഗീയവാദിയായിരുന്ന ഒരാളുടെ പേര് ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിനിടുന്നത് എന്തൊരു വൃത്തികേടാണ്..
തീർച്ചയായും ഗോൾവാൾക്കർ എന്ന വ്യക്തിയെ ഈ സമയം പൊതുസമൂഹം കൂടുതലറിയേണ്ടതുണ്ട്.
1.ഗാന്ധിജിയെ വെടിവച്ചു കൊന്ന സംഘടനയായ RSS-ൻ്റ, ആ സമയത്തെ മേധാവി.
2. ഗാന്ധിജിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്സെയുടെ ഉറ്റ ചങ്ങാതി
3. ഗാന്ധി വധത്തിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആറു മാസം ജയിലിൽ കിടക്കുകയും, ശേഷം പലവട്ടം മാപ്പപേക്ഷകൾ എഴുതി നൽകി ജാമ്യം നേടിയ ആൾ.
4. RSS -നെ ഒരു തീവ്രവാദ സംഘടനയായി കണ്ട് അന്നത്തെ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ നിരോധിക്കുമ്പോൾ അതിൻ്റെ മേധാവി.
5. ഇന്ത്യയിലേറ്റവും കൂടുതൽ വർഗീയകലാപങ്ങൾക്ക് നേതൃത്വം നൽകിയ RSS മേധാവി.
6. ഹിന്ദുക്കളേ, ബ്രിട്ടീഷുകാർക്കെതിരെ പൊരുതി നമ്മുടെ ഊർജ്ജം നാം നശിപ്പിക്കരുത്. നമ്മുടെ ആത്യന്തിക ശത്രുക്കളായ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും കമ്മ്യൂണിസ്റ്റുകാർക്കും എതിരെ പൊരുതുവാൻ ആ ഊർജ്ജം ബാക്കിയാക്കണം എന്ന് പ്രഖ്യാപിച്ച തികഞ്ഞ വർഗീയവാദി.
കേരളത്തിലെ ഒരു സ്ഥാപനത്തിന് ഇങ്ങനൊരാളുടെ പേരിടുന്നത് മലയാളികളെയാകെ മനപ്പൂർവ്വം അപമാനിക്കുന്നതിന് തുല്യമാണ്. അതൊരിക്കലും പാടില്ലാത്തതാണ്.
https://www.facebook.com/Malayalivartha