പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്നു മുതല്‍... സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറിയ 52 പള്ളികള്‍ക്കു മുന്നിലാണ് പ്രതിഷേധ സമരം ആരംഭിക്കുന്നത്

പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്നു മുതല്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു കൈമാറിയ 52 പള്ളികള്‍ക്കു മുന്നിലാണ് പ്രതിഷേധ സമരം ആരംഭിക്കുന്നത്. ഡിസംബര്‍ 13ന് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി തിരിച്ചു കയറുമെന്ന് യാക്കോബായ സഭ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കില്‍ ജനുവരി ഒന്നു മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സത്യഗ്രഹ സമരം നടത്താനാണ് തീരുമാനം.
അതേസമയം, ആരാധനയ്ക്കായി യാക്കോബായ വിഭാഗം പള്ളികളില്‍ കയറുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ വൈദികരെ പ്രവേശിപ്പിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്. തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കോതമംഗലം പള്ളി വിഷയത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം വിട്ടുവീഴ്ചയ്ക്കും തയ്യാറാകായില്ല. ഇതേത്തുടര്‍ന്നാണ് യാക്കോബായ സഭ സമരം ശക്തമാക്കുന്നത്. എന്നാല്‍, നിയമത്തിലൂടെ പ്രശ്നം പരിഹരിക്കാം എന്ന് സമ്മതിച്ചവര്‍ ഇപ്പോള്‍ പുതിയ നിയമം വേണമെന്നാവശ്യപ്പെടുന്നത് ശരിയല്ലെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പ്രതികരണം.
"
https://www.facebook.com/Malayalivartha