സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും... രാവിലെ 11 മണിയോടെ ശിവശങ്കറിനെ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും

സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് രാവിലെ 11 മണിയോടെ ശിവശങ്കറിനെ എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കും. ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ഉള്ള പങ്കിനെ കുറിച്ച് ആയിരുന്നു പ്രധാനമായും അന്വേഷണം കഴിഞ്ഞ ദിവസങ്ങളില്‍ അറിയാന്‍ ശ്രമിച്ചത്.
ഡോളര്‍ കടത്ത് കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസിന് കണ്ടെത്തല്‍. സ്വപ്നയെയും സരിത്തിനെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
"
https://www.facebook.com/Malayalivartha