ഉറങ്ങിക്കിടന്നവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്; ചുറ്റും പടരുന്ന തീ; ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു

ഉറങ്ങിക്കിടന്നവര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച. ഗ്യാസ് സിലിണ്ടറില്‍ നിന്നും പടര്‍ന്ന് പിടിക്കുന്ന തീ. എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടർന്നു . വീടും ഉപകരണങ്ങളും കത്തിനശിച്ചതായി വിവരം . ഉറങ്ങിക്കിടന്നവര്‍ അടുക്കളയില്‍ തീ പടരുന്നത് കണ്ടത് പുലര്‍ച്ചെ 3 മണിയോടെയാണ് എഴുന്നേറ്റത് . വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് സംഭവം.
കല്ലുവീട്ടില്‍ കെ.വി സാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ എഡ്വിന്‍ ഡിക്കോത്തയും മൂന്നംഗ കുടുംബവുമാണ് താമസിക്കുന്നത്. 96 വയസുള്ള സ്ത്രീ ഉള്‍പ്പെടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു . പിന്നീട് ഗാന്ധിനഗര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയും ചെയ്തു . ഗ്യാസ് സിലണ്ടറില്‍ നിന്ന് തീപടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha