പാചക വാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയിലേക്ക് ഓടിയെത്തി ലൈറ്റിന്റെ സ്വിച്ചിട്ടു; ഞൊടിയിടയിൽ പൊട്ടിത്തെറിച്ചു ; പാചകവാതകം ചോർന്നു തീപിടിച്ച് പൊള്ളലേറ്റു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാചക വാതകം ചോര്‍ന്നതറിഞ്ഞ് അടുക്കളയിലേക്ക് ഓടിയെത്തി,ഓർമിക്കാതെ ലൈറ്റിന്റെ സ്വിച്ചിട്ടു . നാടിൻറെ കണ്ണീരോർമയായി ജെസി മാത്യു. പാചകവാതകം ചോർന്നു തീപിടിച്ച് പൊള്ളലേറ്റു ചികിത്സയിലായിരുന്ന കുടമാളൂർ ഷെയർവില്ലയിൽ വിളക്കുമാടത്ത് ജെസി മാത്യു (60) മരിച്ചു. കോഴഞ്ചേരി കുഴിക്കാല സിഎംഎസ് ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലും സിഎംഎസ് കോളജ് റിട്ട. വൈസ് പ്രിൻസിപ്പൽ ഡോ. വൈ. മാത്യുവിന്റെ ഭാര്യയുമാണ്.കഴിഞ്ഞ 7നു രാത്രി 11നാണ് പൊള്ളലേറ്റത്. പാചകവാതകം ചോർന്നതറിഞ്ഞ് അടുക്കളയിൽ എത്തി. ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു വെസ്റ്റ് പൊലീസ് വ്യക്തമാക്കി . ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ .
മൃതദേഹം ഇന്നു 12നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ഒന്നിനു കോട്ടയം സിഎസ്ഐ കത്തീഡ്രൽ ഹാളിൽ കൊണ്ടുവരും. 3നു കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിക്കും. കോഴഞ്ചേരി തെക്കേമല തൈക്കൂടത്തിൽ കുടുംബാംഗമാണ്. മക്കൾ: രാജി (സോഫ്റ്റ്‌വെയർ എൻജിനീയർ, വിപ്രോ, കൊച്ചി), റീനി (സോഫ്റ്റ്‌വെയർ എൻജിനീയർ, അർസീസിയം ഇന്ത്യ, ഹൈദരാബാദ്). മരുമക്കൾ: ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ, കോട്ടയം കുന്നപ്പുഴ വീട്ടിൽ പ്രണോയ് സണ്ണി (സോഫ്റ്റ്‌വെയർ എൻജിനീയർ, ആമസോൺ, യുഎസ്).
പാചകവാതകം ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല . ഇതുപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം . പാചക വാതക സിലിണ്ടറും സ്റ്റൗവും പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കുക . സിലിണ്ടറിന്റെ കാലപ്പഴക്കവും അപകടങ്ങളിലേക്കു നയിക്കും. സിലിണ്ടറിന്റെ ഉപയോഗം കഴിയുന്ന കാലാവധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉപയോക്താക്കൾ ബോധവന്മാരായിരിക്കണം. അളവു തൂക്ക വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു സിലിണ്ടറുകളുടെ പരിശോധന നടത്തേണ്ടത്. സിലിണ്ടറിന്റെ പ്രഷർ ടെസ്റ്റ് നടത്തണമെന്നാണു നിർദേശം എന്നാൽ ഇതു പലപ്പോഴും പാലിക്കാറില്ല. സിലിണ്ടറുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും അപകടത്തിനു കാരണമാകുമെന്നു അഗ്നി രക്ഷാസേന വിഭാഗം പറയുന്നുണ്ട് .
ചോർച്ച ഉണ്ടായാൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ ഇതാണ് . സിലിണ്ടറിന്റെ വാൽവിലെ പിൻഹെഡിന്റെ റബർ വാഷർ ആണ് വാതകച്ചോർച്ച തടയുന്നത്. ഈ വാഷറിനു തകരാർ ഉണ്ടായാൽ വാതകം ചോരും. മുറിയുടെ വാതിലും ജനാലയും തുറന്നിടണം. വൈദ്യുതി സ്വിച്ചുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ അരുത്. അയൽവീടുകളിൽ തീ എരിയുന്നുണ്ടെങ്കിൽ അണയ്ക്കാൻ പറയണം. കുട്ടികളെയും മറ്റും സുരക്ഷിത സ്ഥാനത്തേക്കു മാറ്റണം. സിലിണ്ടർ തുറസ്സായ സ്ഥലത്തേക്കു മാറ്റണം."സിലിണ്ടറുകൾ തുരുമ്പിച്ചിട്ടില്ലായെന്ന് ഉറപ്പു വരുത്തണം. പെയ്ന്റ് പോയിട്ടുണ്ടെങ്കിൽ സ്വയം അടിക്കരുത്. സിലിണ്ടറുകൾ ചെരിച്ചു വച്ചു കൊണ്ടു പോകരുത്. നിലത്തു കൂടെ വലിച്ചു കൊണ്ടു പോകുകയോ ഉരുട്ടി വിടുകയോ ചെയ്യരുത്. ഇതു വാൽവിന്റെ ഭാഗത്തേക്ക് ഇന്ധനം എത്തിക്കും. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിന്റെ ഭാഗത്തു ഫാൻ വയ്ക്കരുത്. ഫാൻ അടിച്ചു തീ ജ്വാലയ്ക്കു സ്ഥാനചലനം സംഭവിച്ചാൽ പാചക വാതകം പുറത്തേക്കു വരും. ഇതു കൂടുതൽ വാതകം അടുക്കളയിൽ നിറയാൻ കാരണമാകും. പൊട്ടിത്തെറിയിലേക്കും വഴി വയ്ക്കും എന്ന കാര്യം ഓർക്കുക , അഥവാ തീ പിടിച്ചാൽ സിലിണ്ടർ ചൂടാകാതിരിക്കാൻ ഹോസ് ഉപയോഗിച്ചു വെള്ളം ഒഴിക്കണം. ദൂരെ നിന്നു വേണം ഇതു ചെയ്യാൻ.സിലിണ്ടർ ചൂടായാണു സ്ഫോടനമുണ്ടാകുന്നത്. സിലിണ്ടറിന്റെ 10 മീറ്റർ പരിധിക്കുള്ളിൽ മാരകമായ അപകട സാധ്യതയാണ്. വെള്ളം ഉപയോഗിച്ചു തീ അണയ്ക്കാൻ കഴിയില്ല. ചാക്ക്, കട്ടികൂടിയ തുണി എന്നിവ നനച്ചു വാൽവ് മൂടാം.
https://www.facebook.com/Malayalivartha