ഉത്തരവില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്കരണം ; വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ഒ.പികളിലെത്തിയ നിരവധി രോഗികള്‍ വലഞ്ഞു; പണിമുടക്ക് സമാപിച്ചു

സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംഘടിപ്പിച്ച ഒ.പി ബഹിഷ്കരണം ജില്ലയിലും സമാപിച്ചു. ആയുര്‍വേദ പോസ്റ്റ് ഗ്രാജ്വേറ്റുമാര്ക്ക് വിവിധതരം ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന തീരുമാനമാണ് ഒ.പി ബഹിഷ്കരണത്തിലേക്ക് നയിച്ചത്. ജില്ല-താലൂക്ക് ആശുപത്രികളില്‍ രാവിലെ മുതല്‍തന്നെ ഒ.പി പ്രവര്‍ത്തിച്ചില്ല.
ഡോക്ടര്‍മാരുടെ പ്രതിഷേധമറിയാതെ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും ഒ.പികളിലെത്തിയ നിരവധി രോഗികള്‍ വലയുകയുണ്ടായി . കോവിഡ് ആശുപത്രിയായി മാറ്റിയ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഒ.പികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രതിഷേധ സൂചകമായി ഡോക്ടര്‍മാര്‍ പ്രകടനം നടത്തുകയും ചെയ്തു . ഐ.എം.എ, കെ.ജി.എം.സി.എ, കെ.ജി.എം.ഒ.എ തുടങ്ങി ഡോക്ടര്‍മാരുടെയും മറ്റ് അനുബന്ധമേഖലകളിലെയും ജീവനക്കാര്‍ പ്രതിഷേധിച്ചു.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കോവിഡ് ബാധിതരുടെ ചികിത്സകള്‍, അത്യാഹിത-അടിയന്തര സ്വഭാവമുള്ള സര്‍വിസുകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍ പേഷ്യന്റ് കെയര്‍, ഐ.സി.യു കെയര്‍ തുടങ്ങിയ ജോലികള്‍ ഒഴികെ ബഹിഷ്കരിച്ചായിരുന്നു സമരം. എന്നാല്‍, ഡോക്ടര്‍മാരുടെ സമരം ഇന്‍ പേഷ്യന്റ് വിഭാഗങ്ങളിലുള്‍പ്പെടെ ബാധിച്ചു. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ രാവിലെ നടന്ന പ്രതിഷേധയോഗം ജില്ല പ്രസിഡന്റ് ഡോ. ഉന്മേഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. അതുല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.എം.എ ജില്ല ഘടകത്തിന്റെ നേതൃത്വത്തില്‍ നടന്ന ഒ.പി ബഹിഷ്കരണവും തുടര്‍ന്ന് നടന്ന പ്രതിഷേധവും ജില്ല പ്രസിഡന്റ് ഡോ. പി.വി. രവി ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha