മമ്മൂട്ടി വോട്ട് ചെയ്യാത്തത് മനപൂര്‍വ്വം; അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ കുത്താന്‍ മടി മമ്മൂട്ടിയുടെ വോട്ട് പോയ പോക്ക്

തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം കഴിഞ്ഞപ്പോൾ വരുന്ന വാർത്തകളിൽ ചിലത് ശ്രദ്ധയിൽപ്പെടാൻ ഇടയായി. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് നടന്നു.രണ്ടാം ഘട്ടത്തിലും അത് പോലെ തന്നെ ഉണ്ടായി. ഇതെല്ലാം വാർത്ത ആയിരുന്നു.എന്നാൽ ഇതിനും മേലെ വന്ന വാർത്തയാണ് നമ്മളെ അമ്പരിപ്പിക്കുന്നത്. സിനിമാ താരം മമ്മൂട്ടിയ്ക്ക് വോട്ടില്ല. പട്ടികയിൽ പേര് ഇല്ല എന്നുള്ളതാണ് കാരണം. പേരില്ലെങ്കിൽ മമ്മൂട്ടിയല്ല മഹാരാജാവിന് പോലും വോട്ട് ചെയ്യാൻ സാധിക്കില്ല' ഇത് ഒരു പുതിയ അറിവ് ഒന്നുമല്ല. എന്നാണ് തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യ പ്രക്രിയ ആരംഭിച്ചത്- അന്ന് മുതൽ ഇങ്ങനെ തന്നെയാണ്. ഇക്കാര്യത്തിൽ ഒന്നും മമ്മൂട്ടിയ്ക്ക് അജ്ഞത ഇല്ലല്ലോ. കാരണം താരം എന്നതിന് ഉപരി - താരം എന്ന് ഞാൻ പറയുന്നില്ല''നമ്മൾ നടിക്കുന്നവനെ നടൻ എന്നാണ് വിളിക്കുന്നത്.
ആരാധന കൂടി ദ്രാന്തിൽ എത്തുന്നവനാണ് താരം എന്നു പറയുന്നത്.തിലകൻ നടൻ ആയിരുന്നു.ഭരത് ഗോപി നടൻ ആയിരുന്നു. അവർക്ക് ഒന്നും ഇത്തരത്തിലുള്ള ഭ്രാന്തമായ വിശേഷണങ്ങളിൽ താല്പര്യം ഇല്ല. ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതെ പോയത് മമ്മൂട്ടി മാത്രമല്ല മലയിൻകീഴിലിലെ മാധവൻ നായരും മണ്ണാരക്കുളഞ്ഞിയിലെ മറിയാമ്മയും മാവേലിക്കരയിലെ മമ്മദിനും വോട്ട് ചെയ്യാൻ സാധിച്ചില്ല.അവർ താരം അല്ലാത്തതു കൊണ്ട് അത് പുറം ലോകം അറിഞ്ഞില്ല. മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് അന്വേഷിക്കേണ്ടത് മമ്മൂട്ടിയാണ്.ഇതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഓഫീസിൽ ഒന്നും കയറിയിറങ്ങണ്ട. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ് സൈറ്റ് വഴി അന്വേഷിക്കാം. പേരില്ല എങ്കിൽ 2015-ലെ പട്ടിക കരടായി പ്രസിദ്ധീകരിച്ചപ്പോൾ അതിൽ നോക്കണമായിരുന്നു' ഇല്ലെങ്കിൽ പേര് ചേർക്കാനുള്ള അവസരവും തിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയിരുന്നു. ഇതെല്ലാം നിയമം പഠിച്ചിട്ടുള്ള മമ്മൂട്ടിയ്ക്ക് അറിയാമല്ലോ. ആരും പഠിപ്പിച്ച് ത ര ണ്ട ആവശ്യമില്ലല്ലോ.
പത്ര വാർത്തകൾ വായിച്ചാൽ മമ്മൂട്ടിയുടെ വോട്ട് ആരോ ബലാൽക്കാരമായി അടർത്തിയെടുത്തു എന്നു തോന്നുമല്ലോ. ഇത്തവണ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷകൾ മൂന്ന് തവണയാണ് നൽകിയത്.ഇക്കുറി ഹിയറിങ്ങിന് പോലും നേരിട്ട് ഹാജരാകാണ്ടയിരുന്നു. കോ വിഡ് കാലമായതിനാൽ അത് ഒഴിവാക്കിയിരുന്നു. താരരാജാവിന് അതിൻ്റെ പേരിൽ വില്ലേജ് ഓഫീസിൻ്റെ യോ പഞ്ചായത്ത് ഓഫീസിൻ്റെ യോ പടിവാതിൽക്കൽ പോയി നിൽക്കേണ്ട ആവശ്യവും ഇല്ലായിരുന്നു.
താര രാജാവിൻ്റെ വോട്ട് ഇല്ലാതെ പോയപ്പോൾ താരസംഘടനകളൊന്നും രംഗത്ത് വന്നില്ലല്ലോ.രാഷ്ട്രീയ നടന്മാരും ഒന്നും തന്നെ അഭിപ്രായപ്പെട്ടതായി കണ്ടില്ല. മമ്മൂട്ടി വോട്ട് ചെയ്താൽ അത് വാർത്ത വോട്ട് ചെയ്യാതെ ഇരുന്നാലും വാ ർ ത്ത 'ഇനി 2021-ൽ ഒരു തിരഞ്ഞെടുപ്പ് ഇവിടെ നടക്കാൻ പോകുന്നുണ്ട് മമ്മൂട്ടി 'അപ്പോൾ ആ പട്ടികയിലേക്ക് പ്രവേശിക്കാൻ പേര് ചേർക്കുന്ന നടപടികൾ ഇലക്ഷൻ കമ്മീഷൻ്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
ഇത് പറയാൻ കാരണം - അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും മമ്മൂട്ടിയ്ക്ക് വോട്ട് ഇല്ലെങ്കിൽ പത്രങ്ങൾ അത് മൂന്ന് കോളം വാർത്തയാക്കി മാറ്റും നാട്ടിൽ വലിയ മറ്റ് വാർത്തകൾ ഉള്ളതിനെ അവർ തമസ്ക്കരിക്കുകയും ചെയ്യും. അത് കൊണ്ട് ദയവായി മമ്മൂട്ടി പേര് ചേർക്കാൻ മറക്കരുത്. വോട്ട് ചെയ്യാത്തതും കാരവാനും എല്ലാമായിട്ട് കുറെ സ്ഥലം പത്രങ്ങളിൽ അങ്ങ് കൈയ്യേറി .കോ വിഡ് വാർത്തയും സി.എം.രവീന്ദ്രൻ്റെയും വാർത്ത എല്ലാം മാറ്റിവെച്ചിട്ടാണ് താരത്തിന് കൊടുത്തത്.
https://www.facebook.com/Malayalivartha




















