Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

'ജയിക്കുന്നത്‌ ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തിൽ നിന്നും മലയാളി പിന്നോട്ട്‌ പോകുന്നതും ഒട്ടും നല്ലതിനല്ല. "പാലക്കാട്‌ നഗരം കേരളത്തിലെ ഗുജറാത്ത്‌ ആണെന്ന" പ്രഖ്യാപനവും കൂട്ടത്തിൽ വന്നിട്ടുണ്ട്...' ഡോക്ടർ ഷിംന അസീസ് കുറിക്കുന്നു

17 DECEMBER 2020 02:59 PM IST
മലയാളി വാര്‍ത്ത

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ ബിജെപിക്ക് സംസ്ഥാനത്ത് കൂടുതൽ വിജയം ഉണ്ടാക്കാനായിട്ടുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചതിന്റെ വിജയാഘോഷത്തില്‍ ജയശ്രീറാം എന്നെഴുതിയ ഫ്‌ലക്‌സ് തൂക്കിയത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. 'ജയ് ശ്രീറാം' അഥവാ 'ശ്രീരാമന്‍ ജയിക്കട്ടെ' എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാന്‍ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്‍മാര്‍ക്കുമില്ല.- എന്ന് ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'ജയ്‌ ശ്രീറാം' അഥവാ 'ശ്രീരാമൻ ജയിക്കട്ടെ' എന്നത്‌ ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാൻ ശ്രീരാമന്‌ ജയ്‌ വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരൻമാർക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്‌. വിശ്വാസമാകട്ടെ, തികച്ചും വ്യക്‌തിപരവും സ്വകാര്യവുമായ ഒന്നും.

അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട്‌ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പൽ ഓഫീസിനു‌ മുകളിൽ 'ജയ്‌ ശ്രീറാം' എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്‌തത്‌ വരാനിരിക്കുന്ന വർഗീയ അടിച്ചേൽപ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.

പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്‌ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത്‌ ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തിൽ നിന്നും മലയാളി പിന്നോട്ട്‌ പോകുന്നതും ഒട്ടും നല്ലതിനല്ല. "പാലക്കാട്‌ നഗരം കേരളത്തിലെ ഗുജറാത്ത്‌ ആണെന്ന" പ്രഖ്യാപനവും കൂട്ടത്തിൽ വന്നിട്ടുണ്ട്‌.

പാലക്കാട്‌ ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വർഗീയത നക്കും. 'ജയ്‌ ശ്രീറാം' എതിർക്കപ്പെടാത്തിടത്ത്‌ മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട്‌ വരികൾ തൽസ്‌ഥാനത്ത്‌ വന്നിരുന്നെങ്കിലുള്ള പുകിൽ ആലോചിച്ച്‌ നോക്കൂ. 'നോർമലൈസ്‌' ചെയ്യപ്പെടുകയാണ്‌ പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്‌.
നിശബ്‌ദത കൊണ്ട്‌ എതിർക്കാതിരുന്നും ചിലപ്പോൾ ട്രോൾ ചെയ്‌തും നമ്മൾ നടന്ന കാലത്ത്‌ നമുക്കിടയിലും വേരുകൾ ഊർന്നിറക്കാൻ അവർക്കായി. അവസാനം, ഒട്ടകത്തിന്‌ സ്‌ഥലം കൊടുത്തത്‌ പോലാകും കാര്യങ്ങൾ.
സൂചനയാണ്‌.
ദുസൂചന.
Dr. Shimna Azeez

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (10 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends