കോൺഗ്രസ്സിനെ വെളുപ്പിക്കുന്നു ... പെരുന്ന തമ്പുരാൻ നശിപ്പിച്ച രമേശൻ നായർ ഇത് വേണ്ടായിരുന്നു. ഇന്ദിരാ ഭവനിൽ വിഴുപ്പലക്കൽ തുടരുന്നു

നമ്മൾക്ക് കോൺഗ്രസ്സിനെ കുറിച്ച് അല്പം വർത്തമാനം പറയാം.ചാഞ്ഞ് കിടക്കുന്ന ഒരു മരമല് ലേ ?ആർക്കും ഓടിക്കയറാൻ എളുപ്പമാണല്ലോ? എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് ഒരു ചൊല്ല് ഉണ്ടായത് ആർക്ക് വേണ്ടിയാണ്.?കോൺഗ്രസ്സിന് വേണ്ടിയാണ്. കോൺഗ്രസ്സിനെ ഇന്നിപ്പോൾ ഒരു പാർട്ടിയെന്ന് വിളിക്കാനാവുമോയെന്നറിയില്ല.
സംഘടനാ സംവിധാനം പണ്ടെങ്ങോ ആരോ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതാണ്. മുങ്ങിത്താഴാൻ പോകുമ്പോൾ ഇത്രയും കിട്ടിയത് എന്തോ വലിയ കാര്യമായിട്ടാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും കാണുന്നത് 'അത് കൊണ്ടാണ് നഷ്ടം ഒന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്നത് 'ലോക് സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തകർപ്പൻ ജയം കിട്ടിയത് എന്തുകൊണ്ടായിരുന്നു? രാഹുലിൻ്റെ രംഗപ്രവേശം ഒന്ന്.മോദിക്കെതിരെ രാഹുൽ എന്ന അവസ്ഥയിൽ കേരളത്തിലെ ന്യൂനപക്ഷങ്ങൾ സിപിഎമ്മിനെ വിട്ട് കോൺഗ്രസിലെക്ക് തിരിഞ്ഞു എന്നതാണ് രണ്ടാമത്തെ കാരണം.
നിലവിലുള്ള രീതിയിലാണ് കോൺഗ്രസ്സ് മുന്നോട്ടു പോവുന്നതെങ്കിൽ നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസ്സിന് എളുപ്പമാവില്ല. രമേശ് ചെന്നിത്തല പ്രതിസന്ധി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഏറ്റവുമധികം നിർണ്ണായകമാവുന്ന നേതാക്കളിൽ ഒരാൾ ചെന്നിത്തലയാണ്. എന്നാൽ സി പി എമ്മിനോട് തോളോട് തോൾ നിന്ന് കേരളത്തിൽ കോൺഗ്രസിനെ വിജയത്തിലെത്തിക്കാൻ അല്പം പ്രയാസപ്പെടും. ഇപ്പോൾ തന്നെ കോൺഗ്രസിൽ വിഴപ്പുലക്കൽ തുടങ്ങി കഴിഞ്ഞു.
അലക്കാൻ അത്രത്തോളം വിഴുപ്പും കോൺഗ്രസ്സിലും നേതാക്കന്മാരിലും ഉണ്ടല്ലോ. മുല്ലപ്പള്ളിയെ മൂലയ്ക്ക് ഇരുത്തുന്നതായിരിക്കും നല്ലത്. മുരളിയെ വിളിക്കൂ കോൺഗ്രസ്സിനെ രക്ഷിക്കൂ എന്നും മുദ്രാവാക്യവും പോസ്റ്ററും ഉയർന്നിട്ടുണ്ട്.മുരളീധരൻ DIC തുടങ്ങി കൊണ്ടു വന്നിട്ടുള്ള ചിലർ ഇന്ന് CPM നെ പ്രതിനിധീകരിച്ച് മത്സരിച്ച് വാർഡ് കൗൺസിലർമാരായിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മുരളിയ്ക്ക് രക്ഷിക്കാൻ കഴിയുമോ? തരൂർ വന്നാൽ കോൺഗ്രസിനെ രക്ഷപ്പെടുത്താം എന്ന് കരുതുന്നവരും ഉണ്ട്.
[17/12, 8:29 pm] Vijayanath: കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ജോസ് കെ മാണിയുടെ ചുവടുമാറ്റം ഉൾക്കൊണ്ടു ഗൗരവത്തോടെ നീങ്ങാനും ബദൽ ആസൂത്രണങ്ങൾക്കും കോൺഗ്രസിന് സാധിച്ചില്ല 2016ൽ വൻ തോൽവി പിണഞ്ഞപ്പോഴും മലപ്പുറത്തെ കൂടാതെ യു ഡി എഫിനെ കാത്ത ജില്ലകളാണ് കോട്ടയവും ഇടുക്കിയും എറണാകുളവും' - കൊച്ചി കോർപറേഷൻ കൈവിട്ടു പോയതിലൂടെ എറണാകുളം നഗര മേഖലയിലെ യുഡിഎഫ് നെടുങ്കോട്ടകളായ നിയമസഭാ മണ്ഡലങ്ങളും വൻ ഭീഷണി നേരിടുകയാണ്.
പരമ്പരാഗതമായ ശക്തികേന്ദ്രങ്ങൾ പോലും കോൺഗ്രസിന് നഷ്ടമായി. പത്തനംതിട്ട ജില്ല പൂർണ്ണമായും നഷ്ടപ്പെട്ടത് കോൺഗ്രസ്സിന് വൻ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഇത്തവണ കൂടെ വരുമെന്ന് ഇടതു മുന്നണി പോലും കരുതിയില്ല. കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം എല്ലാവർക്കും തൻ കാര്യവും തൻ സ്ഥാനവും നേടണമെന്ന് മാത്രമേ ഉള്ളൂ. സ്ഥാനമോഹികൾ ഇപ്പോൾ തന്നെ ഉടുപ്പും തയ്ച്ചു ഇരിക്കുകയാണ്. പാലോട് രവിയും തമ്പാനൂർ രവിയും ശൂരനാട് രാജശേഖരനും ഇപ്പോഴും യൗവന തിളപ്പ് എന്നു കരുതി നിൽക്കുകയാണ്. ചത്ത കുറെ കുതിര കളെ ഇതിൽ നിന്നും മാറ്റി നിർത്തണം'
ദേശീയ തലത്തിൽ തന്നെ താറുമാറായി കിടക്കുന്ന കോൺഗ്രസ്സിൻ്റെ കേരള ഘടകത്തെ ആര് നയിക്കും ആര് രക്ഷിക്കും എന്നുള്ളത് ഒരു ചോദ്യമാണ്. ദേശീയ തലത്തിൽ തന്നെ അദ്ധ്യക്ഷ സ്ഥാനം ശൂന്യമായി കിടക്കുമ്പോൾ പിന്നെ ഇവിടുത്തെ കാര്യം പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട് എന്ന് തന്നെ ദേശീയ നേതൃത്വത്തിന് അറിയാമോ? കേരളത്തിൽ കോൺഗ്രസ്സിനെ രക്ഷിക്കാൻ തരൂരിന് സാധിക്കുമോ? ഉമ്മൻ ചാണ്ടിയും തരൂരും ചേർന്ന് മുന്നോട്ട് കൊണ്ടു പോയാൽ ഒരു ഓളം സൃഷ്ടിക്കാൻ സാധിക്കുമോ?
അതിന് വേണ്ടത് കോൺഗ്രസ് ഹൈക്കമാൻ്റ് ഉണരണം.അഹമ്മദ് പട്ടേലിന് ശേഷം ഹൈക്കമാൻ്റിൻ്റെ ഇപ്പോഴത്തെ അവസ്ഥ പൂജ്യമാണ്.തരൂരിനോട് ഹൈക്കമാൻ്റിന് താല്പര്യം ഇല്ല. വിധേയത്വത്തോട് കൂടി നിൽക്കുന്നവർക്കാണല്ലോ കോൺഗ്രസിൽ സ്ഥാനം ഉള്ളത്. പട്ടേലിൻ്റെ സ്ഥാനത്ത് ഇരുന്ന് തന്ത്രങ്ങൾ മെനയുന്നത് കടൽ കിഴവനായ ആൻ്റണിയും വേണുഗോപാലുമൊക്കെയാവും. ഉമ്മൻ ചാണ്ടി കൂടി നേതൃത്യത്തിലേക്ക് വന്നാലും നന്നായിരിക്കും' അപ്പോൾ ചെന്നിത്തല എന്ത് ചെയ്യും എന്നൊരു ചോദ്യം വരും' ' ആദ്യം കളി ജയിച്ചു വരിക.മുഖ്യമന്ത്രി ആരാവണം എന്നുള്ളത് അത് കഴിഞ്ഞിട്ടുള്ള കാര്യമാണ്.
തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം കോൺഗ്രസിനെ രക്ഷിക്കാനാകില്ലെന്ന് കൃത്യമായി അറിയാവുന്നത് മറ്റാരെക്കാളും കോൺഗ്രസുകാർക്ക് തന്നെയാണ്. എന്നാൽ അതിനുള്ള പ്രതിവിധി കോൺഗ്രസുകാർ നടത്തുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. മണിക്കൂറുകൾ ഇടവിട്ട് വാർത്താ സമ്മേളനം നടത്തിയിട്ട് കാര്യമില്ല അതിന് കളത്തിലിറങ്ങണം' തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംയുക്ത വാർത്താ സമ്മേളനം വിളിച്ചു കൂട്ടി കോൺഗ്രസ് നേതാക്കൾ കാട്ടിയ ഒരു മ അതിന് മുമ്പ് കാണാനായില്ല.
എ ഐ സി സി യുടെ എതിർപ്പിനെ പോലും മറികടന്നുണ്ടാക്കിയ വെൽഫയർ പാർട്ടി ധാരണയിൽ കോൺഗ്രസിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. വെൽഫെയർ പാർട്ടിക്ക് ഗുണം ഉണ്ടാകുകയും ചെയ്തു - എന്തായാലും പ്രതിപക്ഷ നേതാവിൻ്റെ അപ്രമാദിത്വത്തിനെതിരെ ഈ പരാജയം ആയുധമാക്കണമെന്ന് ആവശ്യപ്പെട്ടും പാർട്ടിയിൽ പടയൊരുക്കം ആരംഭിച്ചിരിക്കുകയാണ്.ഈ തമ്മിൽ തല്ലും പോരുമായി തുടർന്നാൽ കോൺഗ്രസ് പാർട്ടി പൂട്ടിക്കെട്ടും 'ഇന്ദിരാഭവൻ വില്പനയ്ക്ക് എന്ന ഒരു ബോർഡും തൂക്കാം.
https://www.facebook.com/Malayalivartha