തന്റെ ശരീരത്തില്‍ മാളില്‍ വച്ച് യുവാക്കളില്‍ ഒരാൾ മനപൂര്‍വം സ്പര്‍ശിച്ചു... സംഭവത്തിന് പിന്നാലെ ഇവര്‍ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞതിനാല്‍ ആ സമയം തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്ന് നടി! സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങി പോലീസ്! നടിയെ സന്ദര്‍ശിക്കുമെന്നും സ്വമേധയാ കേസെടുക്കുമെന്നും വനിത കമ്മീഷന്‍

കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ അപമാനിക്കപ്പെട്ട നടി മലയാള സിനിമയിലെ യുവനടിമാരില്‍ എണ്ണം പറഞ്ഞ അഭിനേത്രി. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഘട്ടത്തില്‍ ദേശീയ അവാര്‍ഡിനു വരെ പരിഗണിക്കപ്പെട്ടിരുന്ന നടിയാണിത്. സ്വന്തം വ്യക്തിത്വം തുറന്നു പറഞ്ഞു തന്നെ ധൈര്യസമേതം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട നടി ഏവര്‍ക്കും ഒരു മാതൃകയാവുകയാണ്. പ്രമുഖ സിനിമ പ്രവര്‍ത്തകനായ അച്ഛന്റെ പിന്തുണയോടെയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. സംഭവത്തില്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. തന്റെ ശരീരത്തില്‍ മാളില്‍ വച്ച് യുവാക്കളില്‍ ഒരാല്‍ മനപൂര്‍വം സ്പര്‍ശിച്ചെന്നും പിന്തുടര്‍ന്നു വന്ന് സംസാരിക്കാന്‍ ശ്രമിച്ചെന്നുമാണ് നടി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. സംഭവത്തിനു പിന്നാലെ ഇവര്‍ സ്ഥലത്തു നിന്ന് കടന്നു കളഞ്ഞതിനാല്‍ ആ സമയം തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ലെന്നും തന്നെ മനപൂര്‍വം സ്പര്‍ശിക്കുന്നത് ഒപ്പമുണ്ടായിരുന്ന സഹോദരി കണ്ടതാണെന്നും അവര്‍ വന്ന് ചോദിച്ചപ്പോഴാണ് വ്യക്തത വന്നതെന്നും പോസ്റ്റില്‍ പറയുന്നു. ഈ സംഭവത്തില്‍ അപമാനത്തിനിരയായ നടിയെ സന്ദര്‍ശിക്കുമെന്നും സ്വമേധയാ കേസെടുക്കുമെന്നും വനിത കമ്മീഷന്‍ വ്യക്തമാക്കി. അതേ സമയം വിഷയത്തില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നാണ് നടിയുടെ പിതാവ് പ്രതികരിച്ചിരിക്കുന്നത്. എന്നിരുന്നാലും മകളുടെ നടപടിയ്ക്ക് എല്ലാ പിന്തുണയും അദ്ദേഹം നല്‍കുന്നുണ്ട്. അമ്മയും സഹോദരനും സഹോദരിയുമെല്ലാം യുവതിയെ പിന്തുണയ്ക്കുന്നു. പോലീസിനോട് എല്ലാം വ്യക്തമായി പറയാനാണ് നടിയുടെ തീരുമാനം.ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ഇവര്‍ തന്നെ പിന്തുടര്‍ന്നുവെന്നാണ് നടി പറയുന്നത്. നടിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് സംഗതി പുറംലോകം അറിഞ്ഞത്.
https://www.facebook.com/Malayalivartha