കാരാട്ട് ഫൈസലിന്റെ വിജയം; സി.പി.എം ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനം; നടപടി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് കിട്ടിയ സംഭവം വിവാദമായ പശ്ചാത്തലത്തില്‍; ജില്ലാ കമ്മിറ്റി ഇടപെട്ടു

കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ മത്സരിച്ച് വിജയിച്ച ചുണ്ടപ്പുറം ഡിവിഷനിലെ ബ്രാഞ്ച് കമ്മിറ്റിയെ പിരിച്ചുവിടാന്‍ തീരുമാനം. സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റിയാണ് താമരശ്ശേരി ഏരിയ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയത്. ചുണ്ടപ്പുറം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കാരാട്ട് ഫൈസല്‍ ജയിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ടാണ് കിട്ടിയത്.
വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് വിധേയനായ ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായ പശ്ചാത്തലത്തില്‍ സി.പി.എം ജില്ല കമ്മിറ്റി അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. പകരം, ഐ.എന്‍.എല്ലിന്റെ ഒ.പി. അബ്ദുല്‍ റഷീദിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. എന്നാല്‍, വാര്‍ഡില്‍ 568 വോട്ട് നേടി ഫൈസല്‍ വിജയിച്ചപ്പോള്‍ റഷീദിന് ഒരുവോട്ടുപോലും ലഭിച്ചില്ല.
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.എ. ഖാദര്‍ 495 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി സദാശിവന്‍ നേടിയത് 50 വോട്ട്. കാരാട്ട് ഫൈസലിന്റെ അപരനായി മത്സരിച്ച കെ. ഫൈസല്‍ ഏഴു വോട്ടു നേടിയപ്പോഴാണ് ഇടതു സ്ഥാനാര്‍ഥിക്ക് ഒരു വോട്ടുപോലും നേടാനാവാതെ പോയത്. സ്ഥാനാര്‍ഥിയുടെ അടുപ്പക്കാര്‍ പോലും അദ്ദേഹത്തിന് വോട്ടു ചെയ്തില്ല. സ്ഥാനാര്‍ഥി മറ്റൊരു വാര്‍ഡിലുള്ളയാള്‍ ആയതിനാല്‍ സ്വന്തം വോട്ടും ലഭിച്ചില്ല.
https://www.facebook.com/Malayalivartha