സി എമ്മിനെ ഉടൻ സി. പി എം പുറത്താക്കാൻ സാധ്യത;കൂട്ടുകച്ചവടം ശിവശങ്കറുമായി ചേർന്നെന്ന് ഇ ഡി

സി. എം. രവീന്ദ്രന് കുരുക്ക് മുറുകി. അദ്ദേഹത്തെ വ്യാഴാഴ്ച വൈകി വിട്ടയച്ചെങ്കിലും ഇ ഡി ഇന്നും വീണ്ടും വിളിപ്പിച്ചിരിക്കുകയാണ് .. രവീന്ദ്രന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഇഡിക്ക് നിരവധി സംശയങ്ങളാണുള്ളത്. അതിന് കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.അങ്ങനെയാണെങ്കിൽ ഇ ഡി മറ്റ് നിയമ നടപടികളിലേക്ക് പ്രവേശിക്കും. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉദ്യോഗസ്ഥനാക്കിയതും രവീന്ദ്രൻ ആണെന്നാണ് സൂചന.
കൊച്ചിയിലെ ഓഫീസിൽ ഇന്നലെ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ 12 മണിക്കൂർ നീണ്ടു. തുടർന്ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്.ഇന്നും വീണ്ടും ഇ ഡി ഓഫീസിൽ അദ്ദേഹം ഹാജരായി .നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്ന് രവീന്ദ്രൻ കൊച്ചി ഇ.ഡി. ഓഫീസിൽ വ്യാഴാഴ്ച രാവിലെ 8.45-ന് ഹാജരാവുകയായിരുന്നു . ചോദ്യംചെയ്യാൻ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹർജി രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. അക്കാര്യം മുൻ കൂട്ടി മനസിലാക്കിയാണ് രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ഹാജരായത്.
രവീന്ദ്രന്റെ ഇടപെടലുകൾ സംശയാസ്പദമെന്നാണ് ഇ.ഡിയുടെ വിലയിരുത്തൽ. സർക്കാർ പദ്ധതികൾ രവീന്ദ്രനും ശിവശങ്കറും ചേർന്നാണ് നടത്തിയിരുന്നതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. . ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ.ഡി.ക്കു ലഭിച്ചിരിക്കുന്ന വിവരം. അദ്ദേഹത്തെ ഐ. ടി. സെക്രട്ടറി ഉൾപ്പെടെയുള്ള വിവിധ തസ്തികകളിൽ നിയമിക്കാൻ മുഖ്യമന്ത്രിയെ ഉപദേശിച്ചതും രവീന്ദ്രൻ ആണെന്നാണ് സൂചന.
ലൈഫ് മിഷൻ, കെ-ഫോൺ ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളുടെ ഇടപാടുകളിൽ ശിവശങ്കറിനു നിർദേശങ്ങൾ രവീന്ദ്രനിൽനിന്നാണു ലഭിച്ചതെന്നാണ് ഇ.ഡി. നൽകുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് രവീന്ദ്രൻ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്. അതിന് വേണ്ടിയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് .സ്വർണ്ണ കടത്തിൽ ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ.ഡി.യുടെ ചോദ്യത്തിന് സ്വപ്ന നൽകിയ മറുപടിയാണ് രവീന്ദ്രന് വിനയായത്. സരിത്തും ഇത്തരത്തിൽ മൊഴി നൽകിയിരുന്നു. വിസ സ്റ്റാമ്പിങ്ങും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു രവീന്ദ്രന്റെ വിളിയെന്നും സ്വപ്ന മൊഴിനൽകിയിരുന്നു. അതിൽ നിന്നും കുരുക്ക് രവീന്ദ്രന് നേരെയും നീട്ടി.
ഏതായാലും രവീന്ദ്രനെ മുഖ്യമന്ത്രി തള്ളി പറയും. രവീന്ദ്രനെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കാത്തിരിക്കുന്നത്. രവീന്ദ്രനെ അറസ്റ്റ് ചെയ്യാൻ ഇ ഡി തീരുമാനിച്ചാൽ അതിന് മുമ്പ് പേഴസണൽ സ്റ്റാഫിൽ നിന്നും പുറത്താക്കും. തദ്ദേശ തെരഞ്ഞടുപ്പിൽ തനിക ലഭിച്ച അപ്രമാദിത്വത്തിന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രി സൂക്ഷിച്ച് മാത്രമേ നീങ്ങുകയുള്ളു.
ഉടൻ വരുന്ന നിയമസഭാ തെരഞ്ഞടുപ്പിനെ ക്ലീൻ ഇമേജുമായി നേരിടാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി. കേരളത്തിലെ മുഖ്യ എതിർ കക്ഷി കോൺഗ്രസാണെന്ന് പ്രഖ്യാപിച്ചിരിക്കുന്ന കേന്ദ്രസർക്കാരിനും ബിജെപിക്കും പിണറായിയെ സഹായിക്കുന്നതിൽ ഒരു പശ്ചാത്താപവുമില്ല.
കേന്ദ്ര സർക്കാരിനെ സംബന്ധിച്ചടത്തോളം സിപിഎം സംസ്ഥാന ഘടകത്തെ തിരുത്താനോ എതിർക്കാനോ താത്പര്യമില്ല. അവർക്ക് മുന്നിലുള്ളത് രാഹുൽഗാന്ധിയുടെ സ്വന്തം സ്റ്റേറ്റായ കേരളത്തിലെ കോൺഗ്രസിനെ തകർക്കണം എന്ന ഏക ലക്ഷ്യം മാത്രമാണ്. അത് തദ്ദേശ തെരഞ്ഞടുപ്പിലൂടെ സാധിച്ചതായി ബി ജെ പി കരുതുന്നു. നിയമസഭാ തെരഞ്ഞടുപ്പിൽ 10 സീറ്റെങ്കിലും കിട്ടിയാൽ അത് വലിയ വിജയ മാവുമെന്ന് ബി ജെ പി കരുതുന്നു.
ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കുന്ന കേന്ദ്രസർക്കാരിനെതിരെ പിണറായി വിജയൻ ശക്തനും കരുത്തനുമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതോടെ കേന്ദ്ര സർക്കാർ മുട്ടുകുത്തി. പിണറായിയെ വെറുതെ പിണക്കാൻ അവർ തയ്യാറല്ല.കാരണം പിണറായിക്ക് കിട്ടിയ ജനസമ്മിതി അത്രമേൽ വലുതായി ബിജെപി കേന്ദ്രനേതൃത്വം കരുതുന്നു. ഇനിയും പിണറായിക്ക് എതിരെ ഇറങ്ങിയാൽ അത് സംസ്ഥാനത്തെ ബിജെ പിക്ക് വിനയാകുമെന്നാണ് വിലയിരുത്തൽ.
കോൺഗ്രസും പ്രാദേശിക പാർട്ടികളും ഭരിക്കുന്ന മഹാരാഷ്ട്രാ, പശ്ചിമബംഗാൾ സർക്കാരുകളെ പോലെ കേരളവും സി ബി ഐക്കെതിരെ അതിശക്തമായ നിലപാട് എടുത്തതോടെയാണ് കേന്ദ്ര സർക്കാർ പിന്നാക്കം പോയത്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തെഴുതിയത് ഇതിന്റെ സൂചനയാണ്. അതൊരു ദേശീയ വിഷയമാക്കി ഉയർത്തികൊണ്ടുവരാൻ കേരളത്തിലെ സി പി എമ്മിന് കഴിഞ്ഞു. കോൺഗ്രസുമായി പൂർണമായി തെറ്റി നിൽക്കുന്ന പിണറായിയെ ഒരു കാരണവശാലും കോൺഗ്രസ് ക്യാമ്പിൽ എത്തിക്കാതിരിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.
സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിച്ച കമ്മീഷൻ ശിവശങ്കറും രവീന്ദ്രന് ചേർന്ന് തട്ടിയോ എന്നാണ് ഇ ഡിയുടെ സംശയം. 110 കോടിയുടെ കോഴ ഇടപാട് ശിവശങ്കർ നടത്തിയതായാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഐ.ടി. പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യസംരംഭകർക്ക് മറിച്ചുവിറ്റ വകയിലും ശിവശങ്കറിന് ലഭിച്ചത് കോടികളാണ്. വിവാദമായ കെ ഫോൺ പദധതിയിൽ ടെൻഡറിനെക്കാൾ 49 ശതമാനം കൂടിയ തുകക്കാണ് ശിവശങ്കർ കരാർ നൽകിയത്. 1028 കോടിക്ക് ടെണ്ടർ വിളിച്ച പദ്ധതിക്ക് 1531 കോടിയുടെ കരാർ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിന് കാത്തുനിൽക്കാതെ നൽകാൻ ശിവശങ്കർ കാണിച്ച ധ്യതിയും എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ട്. സർക്കാർ കമ്പനികൾ മത്സരത്തിന് ഉണ്ടായിരുന്നിട്ടും അവയെ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത്. ഇതെല്ലാം സി.എം രവീന്ദ്രനും ബാധകമാവും.
https://www.facebook.com/Malayalivartha