Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പൗരന്മാര്‍ക്ക് സ്വയം തീരുമാനമെടുക്കാം; വാക്‌സിന്‍ കുത്തിവെപ്പിന്റെ കാര്യത്തിന്‍ നിലപാട് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം; കാന്‍സര്‍, പ്രമേഹം, രക്താദിമര്‍ദ്ദം തുടങ്ങിയ അസൂഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും വാക്സിന്‍ എടുക്കാം

18 DECEMBER 2020 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

കോവിഡ് വാക്സിന്‍ കുത്തിവെപ്പ് എടുക്കണോ വേണോ എന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് സ്വയം തീരുമാനമെടുക്കാം. വാക്‌സിന്‍ വിതരണം സംബന്ധിച്ച് നയം വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. അതെ സമയം തന്നെ മറ്റുരാജ്യങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്സിനും ഫലപ്രദമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മുക്തരായവര്‍ക്കും വൈറസിനെതിരേയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നതാണ് ഉചിതം. രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ രൂപപ്പെടുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡിനെതിരേ ആറ് വാക്സിനുകളാണ് ഇന്ത്യയില്‍ വികസിപ്പിക്കുന്നത്. അടുത്ത വര്‍ഷം തുടക്കത്തോടെ രാജ്യത്ത് വാക്സിന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് മന്ത്രാലയം മാനദണ്ഡങ്ങള്‍ ഒരുക്കുന്നത്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഉയരുന്ന ചില നിരന്തര ചോദ്യങ്ങള്‍ ക്രമപ്പെടുത്തിയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വാക്സിന്‍ എടുക്കുന്നത് നിര്‍ബന്ധമാണോ, വാക്സിനെടുത്ത് എത്ര ദിവസത്തിനുള്ളില്‍ ആന്റിബോഡി രൂപപ്പെടും, കോവിഡ് മുക്തര്‍ വാക്സിന്‍ എടുക്കേണ്ട ആവശ്യമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.

കോവിഡ് വാക്സിന്‍ എടുക്കണോയെന്ന് ആളുകള്‍ക്ക് സ്വമേധയാ തീരുമാനിക്കാം. എന്നിരുന്നാലും രോഗത്തില്‍ നിന്ന് സംരക്ഷണം നേടാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനും പൂര്‍ണമായ തോതില്‍ വാക്സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം വിശദീകരിച്ചു.

കാന്‍സര്‍, പ്രമേഹം, രക്താദിമര്‍ദ്ദം തുടങ്ങിയ അസൂഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും കോവിഡ് വാക്സിന്‍ എടുക്കാം. മറ്റു വാക്സിനുകള്‍ക്ക് സമാനമായി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കോവിഡ് വാക്സിനും പുറത്തിറക്കുകയുള്ളു. വാക്സിന്‍ എടുക്കുമ്പോള്‍ ചെറിയ പനി, വേദന തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ ഉണ്ടാകം. ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്സിനെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്സിന്‍ എടുക്കാന്‍ അനുവദിച്ച സ്ഥലം, തിയതി, സമയം എന്നിവ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി അറിയിക്കും. രജിസ്ട്രേഷന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്. വാക്സിന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് അടിസ്ഥാനത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചുനല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വാക്സിന്‍ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ വാക്സിന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാരെന്നും മന്ത്രാലയം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (50 minutes ago)

പ്രവചനം മാറിമറിഞ്ഞു..!  (55 minutes ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (2 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (2 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (3 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends