രണ്ടില വാടില്ല... പിജെ ജോസഫ് ചെണ്ടയുമായി എകെജി സെന്ററിലേയ്ക്ക് മാണി സി കാപ്പന്‍ പാലാ വിടുന്നു ജോസ് കെ മാണിയാണ് താരം

ജോസ് കെ മാണി ഒരു നിസ്സാരപ്പെട്ടവനല്ല എന്ന് ഇരു മുന്നണികളും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ജോസിന് ഇപ്പോൾ നിരവധി ഭൈമീ കാമുകന്മാർ ഉണ്ട്.ഒരു കാലത്ത് എൻ ഡി എ യും ജോസ് കെ മാണിയോട് ഒരു ആഭിമുഖ്യം പുലർത്തിയിരുന്നു. വരണമാല്യവുമായി വന്ന സമയത്ത് തല അല്പം കുനിയാനുള്ള മനസ്സ് എൻ ഡി എ കാണിച്ചില്ല. അങ്ങനെ തയ്യാറായിരുന്നെങ്കിൽ ഇന്ന് നില എത്രയോ ഭേദം ആകുമായിരുന്നു.
പറഞ്ഞിട്ടെന്ത് കാര്യം? പാഥ സാംനിചയം വാർന്നൊഴിഞ്ഞുള വ്സേതുബന്ധന ദ്യോഗമെന്തെ ടോ? എന്ന് ഉണ്ണായിവാരിയർ എഴുതിയത് പോലെയായി.ഇപ്പോൾ യു ഡി എഫും ദുഃഖിക്കുന്നു. ഇറക്കിവിട്ടതിൻ്റെ പേരിൽ ഘടകകക്ഷികളിൽ നിന്ന് കോൺഗ്രസ്സ് ശകാരം കേട്ട് കൊണ്ടിരിക്കുകയാണ്.
വകതിരിവ് ഇല്ലാതെ കാര്യങ്ങളെ സമീപിച്ചതാണ് ഇതിൻ്റെയെല്ലാം കാരണം. മദ്ധ്യതിരുവിതാംകൂറിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ജോസ് നിർണായക ശക്തി ആണ് എന്ന് തെളിയിച്ചതായിട്ടാണ് പൊതുവെ വിലയിരുത്തുന്നത്. ഇനി എങ്ങനെ തിരിച്ചു കൊണ്ടുവരും എന്നുള്ളത് ആലോചിക്കാൻ കൂടി വയ്യ. പടി അടച്ച് പിണ്ഡം വെച്ച് ഇറക്കിവിട്ടതാണ്. യു ഡി എഫ് എന്ന ഇല്ലം തകർന്നു കൊണ്ടിരിക്കുകയാണ്.അങ്ങനെയുള്ള ഒരിടത്തേക്ക് ജോസ് വിഭാഗം തിരികെ വരികയുമില്ല. താനാണ് പ്രബലൻ എന്ന് പറഞ്ഞിരിക്കുന്ന ജോസഫിന് ജോസ് പക്ഷത്തിൻ്റെ വിജയം കനത്ത പ്രഹരം കൂടിയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വിജയതുടർച്ച നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്ന എൽ ഡി എഫ് തന്നെയാണ് സുരക്ഷിത ഇടം എന്ന് ജോസ് കെ മാണി വിഭാഗം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതേ സമയം ജോസിൻ്റെ വരവിലും വിജയത്തിലും ഇടതുമുന്നണിയിലും കലഹം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ജോസ് വിഭാഗത്തിലൂടെ വിജയം കൂടുതൽ ഉറപ്പു വരുത്തിയപ്പോൾ സി പി എം കൂടുതലായി ജോസിന് സുരക്ഷിതത്വം നൽകുകയാണ്.ഇത് എൻസിപിയക്ക് അത്ര അങ്ങ് ഇഷ്ടപ്പെടുന്നില്ല.
ജോസ് ഇടതുപാളയത്തിലേക്കുള്ള നീക്കം തുടങ്ങിയ നാൾ മുതൽ മാണി സി കാപ്പന് ഉറക്കം ഇല്ല.തർക്കത്തിൻ്റെ കേന്ദ്ര ബിന്ദു പാലാ നിയമസഭാ മണ്ഡലം തന്നെയാണ്. ജോസ് കൊണ്ടുവന്ന വിജയത്തിൽ അത്ര അങ്ങ് ആഹ്ലാദിക്കണ്ട എന്നും 'പുത്തനച്ചിപുരപ്പുറം തൂക്കും അതാണ് ഇവിടെ കാണുന്നതെന്നും കാപ്പൻ പറയുന്നു. വിജയത്തിൽ മുഴുവൻ ക്രെഡിറ്റ് ജോസിന് ഉള്ളതല്ലെന്നും ബിനോയ് വിശ്വം എംപിയും പറഞ്ഞിട്ടുണ്ട്.
അത് കൊണ്ട് കാപ്പന് ഒന്നു കൂട ഒരു ബലവും കിട്ടുന്നുണ്ട്.കെ -എം-മാണിയില്ലാത്ത പാലായെ കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഉപതിരഞ്ഞെടുപ്പിൽ ഇടത്തേക്കു ചായ്ച്ച് എൻസി പി യും മാണി സി കാപ്പനും എൽ ഡി എഫിലെ താരങ്ങളായിരുന്നു. ജോസ് ഇടതു മുന്നണിയിൽ എത്തിയതോടെ പാലാ കൈവിട്ടു പോകുമെന്നു കാപ്പനും എൻസിപിയ്ക്കും ഭയം ഏറുകയാണ്.
തദ്ദേശ ഫലം വന്നു കഴിഞ്ഞപ്പോൾ ജോസിന് ഇപ്പോൾ ഇടതുപക്ഷത്തു താരപരിവേഷമാണ്.പാലാ നിയമസഭാ സീറ്റിനു വേണ്ടി പിടിമുറുക്കാൻ ശക്തി കൂടി. അതിനൊപ്പം എൻ.സി.പി.യുടെ ആശങ്കയും ഉയർന്നു. ജോസിന് താരപരിവേഷം ആയതോടെ ആവശ്യപ്പെടുന്നതെല്ലാം കൊടുക്കുകയും ചെയ്യും.മാണി സി കാപ്പന് ഇറങ്ങി പോകാനും വയ്യാത്ത അവസ്ഥയിലും. യു ഡി എഫ് മുന്നണി അവശനിലയിലും ആണ്.
ജോസിൻ്റെ വരവിലൂടെ പാലായിൽ നേട്ടമുണ്ടാക്കിയില്ലെന്നു സ്ഥാപിക്കാനായി കണക്കു നിരത്തുകയാണ് എൻ സി പി .ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പാലായിലുണ്ടാക്കിയ നേട്ടത്തിൻ്റെ ഒപ്പമെത്താൻ പോലും ജോസിൻ്റെ വരവ് പ്രയോജനപ്പെട്ടില്ലെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിൽ എൻ.സി.പിക്കു സി.പി.ഐയുടെ കൂട്ടും ഉണ്ട്.പാലാ നഗരസഭയിലും കോട്ടയം ജില്ലാ പഞ്ചായത്തിലും കേരളാ കോൺഗ്രസിൻ്റെ അംഗബലം കുറഞ്ഞെന്നും അവർ ഭരിച്ചി- രു ന്ന രാമപുരം, മുത്തോലി പഞ്ചായത്തുകൾ നഷ്ടമായെന്നും എൻസിപിയും സി പി ഐ യും ചൂണ്ടിക്കാട്ടുന്നു.
ജോസിനെ എൽ ഡി എഫിൽ അംഗീകരത്തിൻ്റെ തിളക്കത്തിൽ നിൽക്കുമ്പോൾ ജോസഫ് അതിനെ വെല്ലുവിളിക്കുകയാണ്.290 സീറ്റുകളിൽ ചെണ്ട ചിഹ്നത്തിൽ മത്സരിച്ചവർ വിജയിച്ചു.പിന്നെ എങ്ങനെയാണ് ജോസഫ് വിഭാഗം തകർന്നടിഞ്ഞത്.അടികൊള്ളാൻ ചെണ്ടയും പണം കെട്ടാൻ മാരാരും എന്നു പറഞ്ഞത് പോലെ ആയല്ലോ?
https://www.facebook.com/Malayalivartha