മൂക്കുകുത്തുന്ന മുന്നണികള്‍...മുല്ലപ്പള്ളി മൂക്ക് കുത്തുന്നു ലീഗ് യുഡിഎഫ് വിടും? എകെജി സെന്റര്‍ ചിരിക്കുന്നു

ആരാൻ്റെ അമ്മയക്ക് പിരാന്ത് വന്നാൽ കാണാൻ നല്ല ശേല്എന്നു കേട്ടിട്ടില്ലേ?അതാണ് ഇപ്പോൾ എൽ ഡി എഫ് കണ്ടുകൊണ്ടിരിക്കുന്നത്. യു ഡി എഫ് ശിഥിലമാകുന്നു 'വിഴുപ്പ് അലക്കുന്നു. ബി ജെ പിയിൽ വിഭാഗീയത മറ നീക്കി പുറത്തേക്ക്. അപ്പോൾ തീർച്ചയായും ആർക്കും കണ്ടിരിക്കാൻ നല്ല ശേല് അല്ലേ? അത് ആ രണ്ട് മുന്നണികളും മനസ്സിലാക്കുന്നില്ല.
കോൺഗ്രസ്സിൽ ഇപ്പോൾ കൂട്ടത്തല്ലാണ് നടന്നുകൊണ്ടിരിക്കുന്നത്. കണ്ണൂരിൽ സുധാകരൻ എംപി. പൊട്ടിത്തെറിച്ചു കഴിഞ്ഞിരിക്കുകയാണ്.കാസർഗോഡ് നിന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം - പി.യുടെയും ക്ഷോഭം പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ്സിനുള്ളിൽ രൂപം കൊണ്ടിരിക്കുന്ന ന്യൂനമർദ്ദം ബുറൈ വി പോലെ അങ്ങ് പോകുമോ എന്നറിയില്ല. കെ.മുരളീധരൻ എം.പി.യും ശക്തമായി ക്ഷോഭിച്ച് രംഗത്ത് വന്നിട്ടുണ്ട്.
നേത്യ മാറ്റം ആവശ്യപ്പെട്ടുകൊണ്ടാണ് നേതാക്കന്മാർ രംഗത്ത് വന്നത്. തോൽവിയുടെ പേരിൽ നേത്യത്വത്തിനെതിരെ പ്രമുഖർ വിമർശനവുമായി ഇറങ്ങിയതോടെ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ പോകാതിരിക്കാനുള്ള കരുതൽ നടപടികൾ നേതൃത്യം കൈ കൊണ്ടിരിക്കുകയാണ്. മൂന്ന് എം - പി.മാരാണ് പരസ്യമായി രൂക്ഷ ഭാഷയിൽ രംഗത്ത് വന്നിരിക്കുന്നത്.
മുല്ലപ്പള്ളിയെ മൂലയക്ക് ഇരുത്തുമോ എന്നു ഭയം ഉണ്ടായതു കൊണ്ടാണ് എന്നു തോന്നുന്നു സമസ്ത അപരാധവും അദ് ദേഹം ഏറ്റുപറഞ്ഞിരിക്കുന്നു. പരീക്ഷയിൽ തോറ്റ കുട്ടി തല്ല് കിട്ടുമ്പോൾ ഞാൻ അടുത്ത പരീക്ഷയ്ക്ക് ജയിച്ചോളം എന്നു പറയുന്നതുപോലെ മുല്ലപ്പള്ളി പറഞ്ഞിരിക്കുകയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും പിടിച്ചു കൊള്ളമെന്ന്. വേണമെങ്കിൽ ധർമ്മടം സീറ്റും പിടിച്ചു തരാമെന്നാണ് മുല്ലപ്പള്ളി ഗാന്ധി നാമധേയത്തിൽ പ്രതിജ്ഞ എടുത്തിരിക്കുകയാണ്.
പ്രതീക്ഷിച്ച പ്രകടനം ഉണ്ടാകാതെ വന്നതോടെ ബിജെപി സംസ്ഥാന നേതൃത്ത്തിനെതിരെ അസംതൃപ്തരുടെ നീക്കം.2015നെക്കാൾ സീറ്റ് കുറയുകയാണ് ചെയ്തതെന്നും വളർന്നത് എൻ ഡി എ മാത്രമാണെന്നും നേതൃത്വം' തിരിച്ചടിച്ചിരിക്കുകയാണ്. അതിനിടയക്ക്, കെ-സുരേന്ദ്രനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കത്ത് നൽകിയിരിക്കുകയാണ്.തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ ബിജെപിക്ക് ആയിട്ടില്ലെന്നാണ് ദേശീയ ഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടി പറഞ്ഞിരിക്കുന്നത്.
ഏതെങ്കിലും ഒരു സ്ഥലത്ത് ബി ജെ പി ജയിക്കുന്നത് കണ്ടാൽ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ യാതൊരു മടിയുമില്ലെന്നാണ് സി പി എം പറയുന്നത് എന്ന് അബ്ദുള്ളക്കുട്ടി പറയുന്നത്.അബ്ദുള്ളക്കുട്ടി ആ പറയുന്നതിൽ വാസ്തവം ഉണ്ടാകും. കാരണം കൂടെ കിടന്നിട്ടുള്ളവർക്കാണല്ലോ രാപ്പനി അറിയാവുന്നത്. ബി ജെ പി കേന്ദ്ര നേത്യത്യത്തെ സംബന്ധിച്ചിടത്തോളം അവർ ബീഹാറിൽ നിന്ന് പശ്ചിമ ബംഗാളിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനോടപ്പം തന്നെ തമിഴ് നാട്ടിലെക്കും കണ്ണ് എത്തുന്നുണ്ട്.
തൃണമൂൽ കോൺഗ്രസ്സിൽ നിന്നുള്ള വൻകൊഴിഞ്ഞുപോക്ക് ബി ജെ പിയക്ക് അനുകൂലമായ കാറ്റ് വീശി കൊണ്ടിരിക്കുകയാണ്. ബംഗാൾ പിടിക്കുക എന്ന ഉറച്ച തീരുമാനത്തിലാണ് അമിത് ഷായും സംഘവും നീങ്ങിയിരിക്കുന്നത്. അത് കൊണ്ട് കേരളത്തിലെ കാര്യങ്ങൾ ഇങ്ങനെ തന്നെ തൽക്കാലം പോകുകയുള്ളൂ. ഇതെല്ലാം എൽ ഡി എഫിന് അനുകൂലമായ ഘടകം ആയി മാറുകയും ചെയ്യും.
കോൺഗ്രസ്സ് നാമവശേഷമായി മാറാൻ ഇനി നാളുകൾ മാത്രമേ ഉള്ളൂ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവാകുനുള്ള ശ്രമം ആണ് നടത്തുന്നത്. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി ആകാൻ കഴിഞ്ഞില്ലെങ്കിലും പ്രതിപക്ഷ നേതാവ് ആകാൻ കഴിഞ്ഞതിൽ കഴിഞ്ഞ നാലര കൊല്ലമായി ആനന്ദലബധി കൊള്ളുകയായിരുന്നല്ലോ.
"https://www.facebook.com/Malayalivartha