Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെളിവുണ്ടാകാതിരിക്കാൻ ശിവശങ്കർ സ്വപ്നയുമായി സംസാരിച്ചിരുന്നത് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ്... അന്വേഷണം നിർണായക ഘട്ടത്തിൽ... ഇത്രയും നാൾ ആ രഹസ്യം മാത്രം പുറത്ത് വിടാതെ ശിവശങ്കർ....

19 DECEMBER 2020 09:13 AM IST
മലയാളി വാര്‍ത്ത

ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന പണം ശിവശങ്കറിന്റേതാണെന്ന് സ്വപ്നയുടെ മൊഴിയുണ്ടെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഹൈക്കോടതിയിൽ. ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ല. ഏത് കസ്റ്റംസ് ഉദ്യോഗസ്ഥനുമായാണ്‌ സംസാരിച്ചതെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും ഇ.ഡി.ക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ടായിരുന്നു വാദം. ശിവശങ്കറിനെതിരേ ആദ്യം മൊഴിനൽകാത്തത് എന്തുകൊണ്ടാണെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്നും അത് മുദ്രവെച്ച കവറിൽ നൽകാമെന്നും ഇ.ഡി. അറിയിച്ചു. എന്നാൽ, സമ്മർദത്തെത്തുടർന്നാണ് സ്വപ്ന, ശിവശങ്കറിനെതിരേ മൊഴിനൽകിയതെന്നായിരുന്നു ശിവശങ്കറിനുവേണ്ടി ഹാജരായ സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ വാദം. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതോടെ ജസ്റ്റിസ് അശോക് മേനോൻ ഹർജി വിധിപറയാൻ മാറ്റി.

ഡിസംബർ 18-ന് ശിവശങ്കറും സരിത്തും നൽകിയ മൊഴിയും ഡിസംബർ 15, 16 തീയതികളിൽ സ്വപ്ന നൽകിയ മൊഴിയുമാണ് നിർണായകം. ഇതിൽ 13-ാം നമ്പർ ചോദ്യത്തിന് സ്വപ്ന നൽകിയ ഉത്തരത്തിൽ ലോക്കറിലെ 1.8 കോടി രൂപ ശിവശങ്കറിന്റേതാണെന്നു സമ്മതിച്ചിട്ടുണ്ട്. കൈക്കൂലിയായി ശിവശങ്കറിനു കിട്ടിയതാണ് ഈ പണം. ലോക്കറിലെ പണത്തിന്റെ ഉടമയും കൈവശക്കാരനും ശിവശങ്കറാണ്. അതിനാൽ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കേസ് നിലനിൽക്കും. തെളിവുണ്ടാകാതിരിക്കാൻ ശിവശങ്കർ സ്വപ്നയുമായി സംസാരിച്ചിരുന്നത് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവയിലൂടെയാണ്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇ.ഡി. ബോധിപ്പിച്ചു. പണം തന്റേതായതിനാലാണ് ചാർട്ടേഡ് അക്കൗണ്ടിനെക്കൂടി ഉൾപ്പെടുത്തി സ്വപ്നയെക്കൊണ്ട് ശിവശങ്കർ സംയുക്ത ലോക്കറെടുപ്പിച്ചത്.

അഥവാ, പണം സ്വപ്നയുടേതാണെങ്കിലും അത് ഒളിപ്പിക്കാൻ സഹായിച്ചതിലൂടെ ശിവശങ്കർ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമുള്ള കുറ്റം ചെയ്തിട്ടുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. വാദിച്ചു. സ്വപ്നയിപ്പോൾ ചിത്രത്തിലില്ലാത്ത അവസ്ഥയാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ വാദിച്ചു. എല്ലാം ചെയ്തത് ശിവശങ്കറാണെന്നാണു പറയുന്നത്. കസ്റ്റംസുമായി സംസാരിച്ചതിനു തെളിവില്ലെന്ന് കീഴ്‌ക്കോടതി പറഞ്ഞിട്ടുണ്ട്. ചുറ്റിത്തിരിയുന്ന അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് അവസാനമില്ലേയെന്നും ശിവശങ്കറിന്റെ അഭിഭാഷകൻ ചോദിച്ചു.

അതേസമയം സ്വപ്‌ന തന്റെ ബന്ധുവും സുഹൃത്തുമാണെന്നാണ്‌ ശിവശങ്കര്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നതെന്നും അവരുടെ ഇടപാടുകള്‍ ശ്രദ്ധിക്കുന്ന കാര്യത്തില്‍ അതിനാല്‍ വീഴ്‌ചയുണ്ടായെന്നും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സി.എം. രവീന്ദ്രന്‍ പറഞ്ഞു. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രതിനിധിയെന്ന നിലയില്‍ സ്വപ്‌ന മൂന്നു തവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടുണ്ട്‌. നാട്ടിലും വിദേശത്തും മുഖ്യമന്ത്രി പങ്കെടുത്ത വിവിധ പരിപാടികളിലും സ്വപ്‌നയെ കണ്ടിട്ടുണ്ടെുന്നും എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) ഉദ്യോഗസ്‌ഥരുടെ ചോദ്യംചെയ്യലില്‍ പറഞ്ഞു.

വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്‌തതിന്റെ മികവു തെളിയിച്ചതിന്റെ അടിസ്‌ഥാനത്തിലാണു ശിവശങ്കറിനെ മുഖ്യമന്ത്രി തന്റെ സ്‌പെഷല്‍ സെക്രട്ടറിയായി നിയമിച്ചത്‌. ലൈഫ്‌ മിഷന്‍ കരാറിനെപ്പറ്റി അറിവില്ല. ഇംഗ്ലീഷില്‍ തനിക്കു പരിജ്‌ഞാനം കുറവായതിനാല്‍, രേഖകള്‍ തയാറാക്കാനും വായിച്ചു മനസിലാക്കാനും ബുദ്ധിമുട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ പ്രതിദിന പരിപാടികള്‍ തയാറാക്കലും ഏകോപനവുമാണ്‌ തന്റെ ചുമതല. ഊരാളുങ്കല്‍ സൊസൈറ്റിയുമായി അടുപ്പമുണ്ട്‌. ഭാര്യഅവിടെ ജീവനക്കാരിയായിരുന്നു. വിരമിച്ചതിനു ശേഷം വരുമാനമാര്‍ഗമെന്ന നിലയിലാണ്‌ വായ്‌പയെടുത്ത്‌ മണ്ണുമാന്തിയന്ത്രം വാങ്ങി ഊരാളുങ്കലിനു വാടകയ്‌ക്കു നല്‍കിയത്‌. ബാങ്ക്‌ അക്കൗണ്ടിലൂടെയാണു മാസവാടക വാങ്ങുന്നത്‌. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ തന്റെ സാലറി അക്കൗണ്ടിലൂടെ 26 ലക്ഷം രൂപയുടെ ഇടപാടാണു നടന്നത്‌. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച 56 ലക്ഷം രൂപ ട്രഷറി അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച്‌ ചെറുകിട ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ബാക്കി സ്വകാര്യബാങ്ക്‌ വായ്‌പയാണ്‌. വടകരയില്‍ രണ്ടു സ്‌ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചിട്ടുണ്ട്‌. എട്ടു ലക്ഷം രൂപയാണ്‌ ഒരിടത്തു നിക്ഷേപിച്ചത്‌.- രവീന്ദ്രന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (14 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (58 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

Malayali Vartha Recommends