ഇത് ഒരു ചുവപ്പന്‍ വിജയം;മാധ്യമങ്ങളും കാലുമാറി ഇനി ഞങ്ങള്‍ക്ക് സ്വപ്നയുമില്ല ശിവശങ്കരനുമില്ല രവീന്ദ്രനുമില്ല ;സി പി എം അട്ടഹസിക്കുന്നു

തദ്ദേശ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണി വലിയ വിജയം കൊയ്തത് മാധ്യമങ്ങള്‍ക്കെതിരായ വിധിയെഴുത്താണെന്ന വിമര്‍ശനം വൃപകമായതോടെ മാധ്യമങ്ങള്‍ നിലപാട് മാറ്റി. ദിവസവും വലിയ വാര്‍ത്തകള്‍ സ്യഷ്ടിച്ചു കൊണ്ടിരുന്ന ഇ.ഡി യും മറ്റും വാര്‍ത്തകളില്‍ നിന്നും പതിയെ പതിയെ അപ്രത്യക്ഷമാവുന്നു. പത്രങ്ങളും ചാനലുകളും ഒരു പോലെ മാറി. ഉദാഹരണത്തിന് സി.എം രവീന്ദ്രനെ ഇ ഡി രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും മാധ്യമങ്ങള്‍ അതൊന്നും അറിഞ്ഞ മട്ടേ കാണുന്നില്ല. മാത്രമല്ല രവീന്ദ്രന്‍ ഇ ഡി ഓഫീസില്‍ എത്തുന്നത് ചാനലുകള്‍ ലൈവും കൊടുത്തില്ല .രവീന്ദ്രന് പിന്നില്‍ ചാനലുകളുടെ കാരാവാനും കുതിച്ചു പാഞ്ഞില്ല
കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും വാര്‍ത്തകളില്‍ നിറഞ്ഞില്ല. വെള്ളിയാഴ്ച തുടര്‍ച്ചയായി 13 മണിക്കൂര്‍ ആണ് സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഇന്നലെയും സി എം രവീന്ദ്രനെ ഇഡി ഉദ്യോഗസ്ഥര്‍ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. രണ്ടു ദിവസമായി നടന്നത് പ്രാഥമിക ചോദ്യം ചെയ്യലെന്ന് ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. നാളെ ചോദ്യം ചെയ്യല്‍ ഇല്ല. മൊഴികള്‍ വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് സി എം രവീന്ദ്രന്‍ ഇഡിയ്ക്ക് ഇന്നലെ മൊഴി നല്‍കിയത്. ഔദ്യോഗിക നിലയിലല്ലാതെ ശിവശങ്കറിന്റെ മറ്റ് ഇടപാടുകള്‍ സംബന്ധിച്ച് തനിക്ക് അറിവില്ലന്നായിരുന്നു രവീന്ദ്രന്റെ മറുപടി. ലൈഫ് മിഷന്‍, കെ ഫോണ്‍ അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങളും ഇഡി സിഎം രവീന്ദ്രനില്‍ നിന്ന് തേടുന്നുണ്ട്.
മാധ്യമങ്ങളുടെ പ്രതിലോമകരമായ നിലപാട് കാരണമാണ് തങ്ങള്‍ക്ക് ഇത്രയും വിജയം ലഭിച്ചതെന്ന് സി പി എം കരുതുന്നു. മേലില്‍ മാധ്യമങ്ങളെ മൈന്‍ഡ് ചെയ്യേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. മാധ്യമങ്ങള്‍ തീരുമാനിക്കുന്നതു പോലെയല്ല കേരളത്തില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് സി പി എം കരുതുന്നു. തങ്ങള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.ബാക്കി വരുന്നിടത്ത് കാണാം എന്നാണ് സിപിഎം നിലപാട്.
അതേസമയം മാധ്യമങ്ങള്‍ കോണ്‍ഗ്രസ്സിനെതിരെ തിരിയുകയും ചെയ്തു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ അതൃപ്തി പരസ്യമാക്കി ആര്‍എസ്പിയും രംഗത്തെത്തി. .യുഡിഎഫ് യോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ കണ്ട് അതൃപ്തി അറിയിക്കാനാണ് ആര്‍എസ്പിയുടേയും തീരുമാനം . കടുത്ത അതൃപ്തി പാര്‍ട്ടിക്കുള്ള സാഹചര്യത്തില്‍ മുന്നണിയില്‍ ഇങ്ങനെ തുടര്‍ന്ന് പോകണോ എന്ന് വരെ ആലോചിക്കുന്നുണ്ടെന്നാണ് ആര്‍എസ്പി നേതാക്കള്‍ നല്‍കുന്ന വിവരം.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് വലിയ പൊട്ടിത്തെറിയാണ് യുഡിഎഫിലും കോണ്‍ഗ്രസിനകത്തും നടക്കുന്നത്. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസും അടക്കമുള്ള ഘടകക്ഷികള്‍ ഇതിനകം അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മുന്നണി ബന്ധം അടക്കം പുനപരിശോധിക്കേണ്ടിവരുമെന്ന സൂചന നല്‍കി ആര്‍എസ്പി രംഗത്തെത്തുന്നത്. ഇത്തരം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്നതു വലിയ പ്രാധാന്യമാണ്. ഇത്രയും കാലം സിപിഎമ്മിനെതിരെ തിരിഞ്ഞു നിന്ന മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെതിരെ തിരിയുന്ന രസകരമായ കാഴ്ചയും കാണാം.
യുഡിഎഫ് നേതൃയോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളെ കാണുമെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്. തിരുത്ത് കോണ്‍ഗ്രസിനകത്ത് നിന്ന് ഉണ്ടാകണമെന്ന നിലപാട് ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടിരുന്നു. നേതാക്കളുടെ തമ്മിലടിയും സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണ രംഗത്തെ ഏകോപനം ഇല്ലായ്മയും അടക്കം ഒട്ടേറെ പ്രശ്‌നങ്ങളാണ് ഘടകക്ഷികള്‍ അക്കമിട്ട് നിരത്തുന്നത്. ഇതിനിടെ കെ. എസ് ശബരിനാഥിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഇത് സംബന്ധിച്ച വാര്‍ത്തക്കും വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
സ്വപ്നയുടെ വാര്‍ത്തകള്‍ക്കും വലിയ പ്രാധാന്യം മാധ്യമങ്ങള്‍ നല്‍കുന്നില്ല. ഇത്തരം വാര്‍ത്തകളുടെ ബാഹുല്യം ജനങ്ങളില്‍ അപ്രീതിയുണ്ടാക്കുന്നു എന്ന ചിന്തയാണ് മാധ്യമങ്ങള്‍ക്ക് പൊതുവേയുള്ളത്. അതായത് ഇനി പൊളിറ്റിക്‌സിന്റെ കാലമാണ്. അത് മാത്രം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha