ഇന്ദിരാ ഭവന്‍ മ്യൂസിയമായി ...കുഞ്ഞാലിക്കുട്ടി ചെന്നിത്തലയെ ശാസിക്കുന്നു ആര്‍എസ്പി യുഡിഎഫ് വിടുന്നു

കോൺഗ്രസ്സുകാർക്ക് ഇപ്പോൾ ജോലി പോസ്റ്റർ ഒട്ടിക്കലും ഫ്ലക്സ് വെയ്ക്കലും മലർന്ന് കിടന്ന് തുപ്പലും ആണ്. വിനാശകാലേ വിപരീത ബുദ്ധി എന്നല്ലേ പറയാനുള്ളൂ.മുരളിയെ വിളിക്കൂ.വി.എസ്.ശിവകുമാറിനെയും നെയ്യാറ്റിൻ കര സനലിനെയും പുറത്താക്കൂ' പേമെൻറ് റാണി ബിന്ദുകൃഷ്ണയെ പുറത്താക്കൂ എന്നെല്ലാമാണ്.
മുല്ലപ്പള്ളി ഇതെല്ലാം കണ്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്. കൊല്ലത്ത് ഒരു വനിതാ നേതാവിന് എതിരെ ഇത്തരത്തിൽ പോസ്റ്റർ ഒട്ടിച്ചപ്പോൾ എന്തുകൊണ്ട് കെ.പി.സി.സി.നേതൃത്യം അനങ്ങാതെ ഇരിക്കുന്നു. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി പറയുന്നത് തന്നെ കാലുവാരി തോൽപ്പിച്ചു എന്ന്. അത് കൊണ്ട് ആ വനിത പാർട്ടി യിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരിക്കുന്നു - തദ്ദേശ തിരഞ്ഞെടുപ്പിൽ 2015നേക്കാൾ നേട്ടം ഉണ്ടായെങ്കിലും പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നാണ് കെ പി സി സി രാഷ്ട്രിയ കാര്യ സമിതി വിലയിരുത്തിയിരിക്കുന്നത്.
ഇതിനിടയ്ക്ക് തിരുവനന്തപുരത്ത് ഉയർന്നിരിക്കുന്ന മറ്റൊരു ഫ്ലക്സ് - ഇനിയും ഒരു പരീക്ഷണത്തിന് സമയം ഇല്ല - സുധാകരനെ വിളിക്കൂ_ കോൺഗ്രസ്സിനെ രക്ഷിക്കൂ എന്നാണ്.ഇത് പോലെ തന്നെ കെ.മുരളീധരനെ വിളിക്കൂ എന്നു പറഞ്ഞ് കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ നിരന്നു കഴിഞ്ഞു.ചുരുക്കത്തിൽ മുരളിയൊ സുധാകരനോ വന്നാലെ കോൺഗ്രസ്സിനെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ എന്നർത്ഥം. അപ്പോൾ മുല്ലപ്പള്ളിയും ചെന്നിത്തലയും എങ്ങോട്ടു പോകണം?
അധികം വൈകാതെ തന്നെ കോൺഗ്രസ്സ് ഒരു മ്യൂസിയം തുടങ്ങുന്നത് നന്നായിരിക്കും. ഒരു മ്യൂസിയത്തിലേക്കള്ള വസ്തുവകകൾ എല്ലാം കോൺഗ്രസ്സിൽ ആയി കഴിഞ്ഞിട്ടുണ്ട്. ഇന്ദിരാഭവനിൽ തന്നെ ആകുമ്പോൾ നന്നായിരിക്കും. മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് സൂഉം കണ്ടു കഴിഞ്ഞ് ഇറങ്ങിയാൽ ഇന്ദിരാഭവൻ മ്യൂസിയത്തിലേക്കും വരാൻ എളുപ്പമായിരിക്കുമല്ലോ?
പരസ്പരവും പരസ്യവുമായിട്ട് വിഴുപ്പ് അലക്കരുതെന്ന് ലീഗ് കോൺഗ്രസ്സിനെ ഉപദേശിച്ചിരിക്കുകയാണ്. കോൺഗ്രസ്സിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗിന് കടുത്ത അതൃപ്തിയാണുള്ളത്.ഇതേ വികാരമാണ് മറ്റ് ഘടകക്ഷികൾക്കുമുള്ളത്.മുഖ്യമന്ത്രിയുടെ 22 - തീയതി മുതലുള്ള പര്യടനത്തിന് ബദൽ ജാഥയും യു ഡി എഫ് ആലോചിക്കുന്നുണ്ട്. അപ്പോൾ വിഴുപ്പ് ഓരോ കവലയിലും വെച്ച് ഉണ്ടാകുമല്ലോ. പൊതുജനങ്ങൾക്ക് കാണാനുള്ള സൗകര്യം കൂടി ഒരുക്കി കൊടുക്കുന്നത് നല്ലതാണ്.
അപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകും. തെരഞ്ഞെടുപ്പിന് മുൻപ് ശൈലീ മാറ്റത്തിന് തുടക്കം കുറിക്കാൻ പോകുകയാണ് കോൺഗ്രസ് -ഇടത്തേ കാലിലെ മന്ത് എടുത്ത് വലത്തേ കാലിലേക്ക് വെയ്ക്കും. ഇതല്ലേ കോൺഗ്രസ്സിൻ്റെ ശൈലീ മാറ്റം? കാലഹരണപ്പെട്ട നേതൃത്യമെന്ന പ്രയോഗമാണ് കോൺഗ്രസ്സിൽ നിന്നും ഉയർന്നിരിക്കുന്നത്.നിരന്തരം വാർത്താ സമ്മേളനങ്ങളും പ്രസ്താവനകളുമിറക്കി കാലം കഴിക്കുന്ന ശൈലിയാണ് മാറേണ്ടിയിരിക്കുന്നത്. തോൽവിയുടെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്ന പരസ്യ പ്രസ്താവന ലീഗിൻ്റെ ഭാഗത്ത് നിന്നും വന്നു കഴിഞ്ഞത് മുന്നണിയിൽ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരിച്ചടി ആയെന്നാണ് ലീഗിൻ്റെ വിലയിരുത്തുൽ.ഇതിനിടെ കടുത്ത നിലപാടുമായി ആർ എസ് പിയും രംഗത്ത് എത്തി.മുന്നണിയിൽ ഈ രീതിയിൽ തുടരേണ്ടതില്ല എന്നതാണ് ആർ എസ് പിയിലെ പൊതുവികാരം - അങ്ങനെ വന്നാൽ ആർ-എസ്-പി ഇടതു പാളയത്തിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്. ഷിബു ബേബി ജോണിന് ഇനി ഒരു തവണ കൂടി അധികാരം ഇല്ലാതെ ഇരിക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. പിന്നെ എൻ.കെ.പ്രേമചന്ദ്രൻ്റെ കാര്യമാണ്.പരനാറി പ്രയോഗത്തിൻ്റെ മാറ്റൊലി ഇപ്പോഴും ആ ദ് ദേഹത്തിൻ്റെ കാതിലും കൊല്ലം മണ്ഡലത്തിലും മുഴങ്ങുന്നുണ്ട്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ യു ഡി എഫിൻ്റെ നേതൃത്വം മുസ്ലീം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. കോൺഗ്രസിൻ്റെ കാര്യങ്ങളിൽ അഭിപ്രായം പറയുവാനും കോൺഗ്രസിനെ ആരു നയിക്കണം എന്ന് തീരുമാനിക്കാനുമുള്ള കേന്ദ്രമായി ലീഗ് മാറിയിരിക്കുന്നു. ലീഗിനെപാലൂട്ടി വളർത്തിയതും കോൺഗ്രസ്സ് ആണ്.ഇപ്പോൾ അതിന് ആക്കം കൂട്ടിയിരിക്കുന്നു. ഇതിനിടയ്ക്ക് കേന്ദ്ര നേതൃത്യം പറഞ്ഞിരിക്കുന്നു
- കേരളത്തിൽ ശക്തമായ നേത്യത്വമില്ലെന്ന് 'ദേശീയ തലത്തിൽ തന്നെ അപചയം സംഭവിച്ച് കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇനി കേരളത്തിലും കാര്യങ്ങൾ തഥൈവ ആയി മാറും. കോൺഗ്രസ്സിനെ വിഴുങ്ങി ലീഗ് പ്രതിപക്ഷമായി മാറും. ഘടകകക്ഷികളിൽ പലരും എൽ ഡി എഫിലേക്ക് ചേക്കേറും.കോൺഗ്രസ്സ് അതോടെ വംശനാശം സംഭവിക്കുകയും ചെയ്യും.
"https://www.facebook.com/Malayalivartha