മുസ്ലിം യുവതിയെ വിവാഹം ചെയ്ത യുവാവ് മതം മാറിയില്ല; യുവാവിനെയും അമ്മയെയും യുവതിയുടെ വീട്ടുക്കാര്‍ ആക്രമിച്ചു; ഗുരുതര പരുക്ക്; ആക്രമണം നടത്തിയത് 11 അംഗ സംഘം; യുവതിയെ ബന്ധുകള്‍ വീട്ടു തടങ്കലിലാക്കിയെന്നും പരാതി

ലൗ ജിഹാദിന്റെ വെര്‍ഷന്‍ ടു വാണെന്നാണ് തോന്നുത്. മുസ്ലിം യുവതിയെ വിവാഹം കഴിച്ച ഹിന്ദു യുവാവ് മതം മാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വീട്ടുകാരുടെ ആക്രമണം. ആക്രമണത്തില്‍ യുവാവിനും മാതാവിനും ഗുരുതര പരുക്ക്. ആലുവ പറവൂര്‍കവല റോസ് ലെയ്‌നില്‍ വാടകയ്ക്ക് താമസിക്കുന്ന തോപ്പുംപടി പള്ളത്ത് വീട്ടില്‍ അഭിനന്ദിനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിനന്ദ് (27) ഇവരുടെ അമ്മ ലേഖ (48) എന്നിവരെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ അഭിനന്ദിനോട് ഇസ്ലാം മതം സ്വീകരിക്കണമെന്നും പറ്റില്ലെങ്കില്‍ ബന്ധം ഒഴിയാനുള്ള രേഖകളില്‍ ഒപ്പിടണമെന്നുമറിയിച്ച് ഭാര്യവീട്ടുകാര്‍ ഇവരുടെ വീട്ടില്‍ എത്തുകയും പിന്നീട് ഇവരെ ആക്രമിക്കുകയുമായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഹൈന്ദവാചാര പ്രകാരം വിവാഹിതരായവരാണ് ദമ്പതികള്‍. പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം എളമക്കരയിലെ ക്ഷേത്രത്തില്‍ വച്ച് താലികെട്ടി. തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെ അഭിജിത്തിനൊപ്പമായിരുന്നു യുവതി. ഇതിനിടയില്‍ യുവതിയെ തിരിച്ചു കൊണ്ടുപോകാന്‍ വീട്ടുകാര്‍ പലതരത്തിലും ശ്രമിച്ചെങ്കിലും നടന്നില്ല. മലപ്പുറത്തെ ബന്ധുവീട്ടിലെ തടങ്കലില്‍ നിന്ന് അര്‍ധരാത്രി യുവതി രക്ഷപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് പെരുമ്പാവൂരിലെ വീട്ടിലേക്ക് പോയ യുവതി ഫോണില്‍ ബന്ധം തുടരുന്നുണ്ട്.
യുവതിയുടെ മാതാവും സഹോദരിയും ഉള്‍പ്പെടെ 11 അംഗസംഘമാണ് വീട്ടിലെത്തിയത്. ആദ്യം ഇവര്‍ സൗമ്യതയില്‍ സംസാരിച്ചതിനാല്‍ ലേഖ അഭിജിത്തിനെ ഫോണ്‍ വിളിച്ച് വരുത്തി. അഭിജിത്ത് വീട്ടിലെത്തിയ ഉടന്‍ ഭാര്യയുടെ സഹോദരീ ഭര്‍ത്താവ് ഇജാസ് മര്‍ദ്ദിച്ചെന്ന് ലേഖ പറയുന്നു. തുടര്‍ന്ന് വാക്ക് തര്‍ക്കത്തിലേക്ക് എത്തുകയും പിടിവലിക്കിടെ നിലത്ത് വീണ ലേഖയുടെ വലതുകൈ ഒടിഞ്ഞു. അഭിജിത്തിന്റെ തലക്ക് പിന്നിലാണ് മര്‍ദ്ദനമേറ്റത്. സംഭവം അറിഞ്ഞെത്തിയ ആലുവ പോലീസ് ഇജാസിനെ കസ്റ്റഡിയിലെടുത്തു.
താന്‍ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിന്റെ പേരില്‍ ബന്ധം ഒഴിയണമെങ്കില്‍ ഭാര്യ നേരിട്ട് ആവശ്യപ്പെടണമെന്നും ബന്ധുക്കള്‍ കൊണ്ടുവരുന്ന പേപ്പറില്‍ ഒപ്പുവയ്ക്കില്ലെന്നും അഭിജിത്ത് അറിയിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധന നിയമം ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടപ്പാക്കുകയും കേരളത്തില്‍ അത് വളരെയധികം ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തില്‍ നിന്നും ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വരുന്നത്. ലൗ ജീഹാദ് ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടിലാണെങ്കിലും ഇത്തരത്തിലുള്ള വിവാഹങ്ങളും അതിന്റെ പേരിലുള്ള മതപരിവര്‍ത്തനവും കേരളത്തില്‍ സജീവമാണെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha