Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പറവൂരിൽ പ്ലാസ്റ്റിക്ക് ഗോഡൗണിൽ വൻ തീപിടിത്തം;തീ അണയ്ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്

20 DECEMBER 2020 03:44 PM IST
മലയാളി വാര്‍ത്ത

പറവൂർ തത്തപ്പളളി സർക്കാർ ഹൈസ്കൂളിന് സമീപത്തായിരുന്നു അപകടം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീ അണയ്ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. വെൽഡിംഗ് ജാേലികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് അഗ്നിശമന സേന നൽകുന്ന സൂചന. പ്രദേശമാകെ പുക നിറഞ്ഞിരിക്കുകയാണ്. പ്ളാസ്റ്റിക് സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാനുളള കഠിന പരിശ്രമത്തിലാണ് അഗ്നിശമനസേന ഇപ്പോൾ.ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗൺ. പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്.കൂടുതൽ ഫയർ എൻജിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുന്നുണ്ട്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.അതെ സമയം നേരത്തെ കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ പ്ലാസ്റ്റിക് ഉൽപന്ന നിർമാണ യൂണിറ്റുകളിൽ നടന്നത് നാലു വൻ തീപിടിത്തങ്ങളെന്ന് റിപ്പോർട്ട്. ഇതിലെ ഏറ്റവും വലുതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മൺവിളയിലുണ്ടായത്. ഇതിനു മുൻപ് നടന്ന മൂന്നു പ്രധാന തീപിടിത്തങ്ങളും എറണാകുളം ജില്ലയിലാണ്.

2012 ഡിസംബർ 31ന് പെരുമ്പാവൂരിൽ ഒരു പ്ലാസ്റ്റിക് റീസൈക്കിളിങ് യൂണിറ്റ് പൂർണമായി കത്തി നശിച്ചിരുന്നു. ഇതു കൂടാതെ ആലുവയ്ക്കു സമീപവും പെരുമ്പാവൂരിലുമായി ഓരോ തീപിടിത്തങ്ങളുണ്ടായാതായാണ് ഈ വ്യാപാരമേഖലയിലുള്ളവർ പറയുന്നത്. ഇതിൽ ഒരെണ്ണം ഷോർട്ട് സർക്യൂട്ട് മൂലമായിരുന്നെങ്കിൽ മറ്റുള്ളവ മാലിന്യങ്ങൾക്കു തീപിടിച്ചുണ്ടായതായാണു വിലയിരുത്തൽ. ഒരു സംഭവത്തിൽ അട്ടിമറിയും അക്കാലത്തു സംശയിച്ചിരുന്നു.സംസ്ഥാനത്താകെ ആയിരത്തി അഞ്ഞൂറോളം പ്ലാസ്റ്റിക് ഉൽപന്ന നിർമാണ യൂണിറ്റുകളുള്ളതായാണ് കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ കണക്ക്. പ്ലാന്റിനും യന്ത്രങ്ങൾക്കുമായി ഏകദേശം ആയിരം കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ട്. ഇതിൽ അഞ്ച് യൂണിറ്റുകൾ 5 കോടി രൂപയിലേറെ മുതൽമുടക്കിയുള്ളതാണ്. അതിലൊന്നാണ് മൺവിളയിലേത്.

ആയിരത്തോളം യൂണിറ്റുകൾ 15 മുതൽ 20 ലക്ഷം വരെ നിക്ഷേപമുള്ളവയാണ്. ഒരു കോടി രൂപയിലേറെ മുതൽമുടക്കിയിട്ടുള്ള 50 യൂണിറ്റുകൾ, 20 മുതൽ 50 ലക്ഷം വരെയുള്ള 250 യൂണിറ്റുകൾ എന്നിങ്ങനെയാണ് ബാക്കിയുള്ളവയുടെ കണക്ക്. ഇതിൽ 150 എണ്ണം പ്ലാസ്റ്റിക് റീസൈക്ലിങ് യൂണിറ്റുകളാണ്. പ്രതിവർഷം മൂവായിരം കോടി രൂപയുടെ വിറ്റുവരവ് ഈ മേഖലയിലുണ്ടെന്നാണ് സംഘടനയുടെ ഏകദേശ കണക്ക്. നേരിട്ടു നാൽപതിനായിരത്തോളം പേർക്കു തൊഴിൽ നൽകുന്നു. എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ യൂണിറ്റുകളുള്ളത്. ചെറുകിട യൂണിറ്റുകളാണു ഭൂരിഭാഗവുമെന്നതിനാൽ മിക്കവയും കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷനിലും അംഗങ്ങളാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends