Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഞെട്ടലോടെ കേരളം... ലുലുമാളില്‍ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ രണ്ട് ദിവസത്തിനകം പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു; അറിയാതെ പറ്റിപ്പോയതെന്ന് യുവാക്കള്‍; കീഴടങ്ങാന്‍ പോയ യുവാക്കളെ പോലീസ് പിടികൂടി; അവസാനം കുടുംബങ്ങളെ ഓര്‍ത്ത് മാപ്പു നല്‍കിയെന്ന് നടി

21 DECEMBER 2020 08:07 AM IST
മലയാളി വാര്‍ത്ത

സ്ത്രീകള്‍ക്കെതിരെ വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ അപമാനിക്കാന്‍ നോക്കുന്നവര്‍ക്കുള്ള ശക്തമായ പാഠമാണ് കൊച്ചി ലുലു മാളിലെ സംഭവം. അറിഞ്ഞോ അറിയാതെയോ ഒരു താല്‍ക്കാലിക രസത്തിനോ സ്ത്രീകള്‍ക്ക് മേല്‍ കൈവയ്ക്കുന്നവര്‍ക്ക് അതിന്റെ ഭവിഷ്യത്ത് എന്താണെന്ന് മനസിലാക്കിക്കൊടുന്ന നിമിഷങ്ങളായിരുന്നു അത്. ജോലി തേടി വന്നെന്ന് പറയുന്ന യുവാക്കള്‍ യുവനടിയെ അപമാനിച്ച് കടന്ന് കളയുമ്പോള്‍ ഇത്രയും പൊല്ലാപ്പ് പ്രതീക്ഷിച്ചില്ല.

ആരും അറിയില്ലെന്ന് കരുതിയ സംഭവം ഫോട്ടോ സഹിതം ലോകം മൊത്തം കണ്ടു. വീട്ടുകാര്‍ തീ തിന്നു. മക്കളെ എപ്പോഴും പോലീസ് പിടിക്കുന്ന അവസ്ഥ. നല്ല വീട്ടലെ വിദ്യാഭ്യാസമുള്ള 24 വയസുള്ള നല്ല ചുള്ളന്‍ പയ്യന്‍മാര്‍ അവസാനം മാപ്പുമായി രംഗത്തെത്തി. പക്ഷെ പോലീസ് മാപ്പില്‍ വീണില്ല. കീഴടങ്ങുമെന്ന് വക്കീല്‍ അറിയിച്ചെങ്കിലും പോലീസ് വിട്ടില്ല. നാടകീയമായി അറസ്റ്റ് ചെയ്തു. എല്ലാം കഴിഞ്ഞപ്പോള്‍ കുടുംബങ്ങളെ ഓര്‍ത്ത് നടി മാപ്പു നല്‍കിയെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പക്ഷെ വെറുതേ പോയ വയ്യാവേലി ചോദിച്ചു വാങ്ങിയ പയ്യന്‍മാരുടെ നാണക്കേട് ജീവിതകാലം തീര്‍ത്താല്‍ തീരുമോ. അതിനാല്‍ എല്ലാവര്‍ക്കും ഇതൊരു പാഠമാകണം.


ലുലുമാളില്‍ ഷോപ്പിങ്ങിനെത്തിയ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തു. മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദില്‍(24), കരിമല ചെണ്ണേന്‍കുന്നന്‍ റംഷാദ്(24) എന്നിവരാണു പിടിയിലായത്. മലപ്പുറത്തു നിന്നു കളമശേരി സ്‌റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനുള്ള യാത്രാമധ്യേ കുസാറ്റ് ജംക്ഷനില്‍ വച്ചു വാഹനം തടഞ്ഞ പൊലീസ് രാത്രി 8.50ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിങ്ങിനെത്തിയപ്പോള്‍ ആള്‍ത്തിരക്കില്ലാത്തിടത്തു വച്ചു പ്രതികള്‍ മനപൂര്‍വം തന്റെ ശരീരത്തു സ്പര്‍ശിക്കുകയും പിന്തുടരുകയും ചെയ്‌തെന്നു നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

മാളിലുണ്ടായ സംഭവം വിശദീകരിച്ചു കൊണ്ടുള്ള തങ്ങളുടെ വിഡിയോ സന്ദേശം ഇന്നലെ രാവിലെ ഇവര്‍ മാധ്യമങ്ങള്‍ക്കു കൈമാറിയിരുന്നു. പൊലീസിനു മുന്നിലെത്തി കീഴടങ്ങാന്‍ തയാറാണെന്നും നടിയോടും കുടുംബത്തോടും മാപ്പു ചോദിക്കാന്‍ തയാറാണെന്നുമായിരുന്നു സന്ദേശത്തില്‍. നടിയുടെ കുടുംബം ഇക്കാര്യത്തില്‍ ഇനിയും പ്രതികരിച്ചിട്ടില്ലെങ്കിലും യുവാക്കള്‍ക്കു മാപ്പു കൊടുത്തേക്കുമെന്നു സൂചനയുണ്ട്. ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പ്രതികള്‍ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് അപേക്ഷ പിന്‍വലിച്ചിരുന്നു. അതേസമയം, കേസ് പിന്‍വലിച്ചില്ലെങ്കില്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നാണു പൊലീസ് നിലപാട്.

പ്രതികളെ രാത്രി വൈകിയും സ്‌റ്റേഷനിലെത്തിച്ചിട്ടില്ല. ഇന്നലെ ഉച്ചയോടെ കളമശേരി ഇന്‍സ്‌പെക്ടറും സംഘവും കടന്നമണ്ണയിലെ ആദിലിന്റെ വീട്ടിലെത്തിയിരുന്നു. കരിമലയിലെ റംഷാദിന്റെ വീട്ടില്‍ മങ്കട സിഐയുടെ നേതൃത്വത്തിലും പൊലീസെത്തി. അഭിഭാഷകന്റെ നിര്‍ദേശപ്രകാരം ഒളിവില്‍ പോയെന്നാണു യുവാക്കള്‍ പറയുന്നത്.

നടിയെ മനപൂര്‍വം അപമാനിക്കുകയോ പിന്തുടരുകയോ ചെയ്തില്ലെന്നാണു വിഡിയോ സന്ദേശത്തില്‍ പ്രതികള്‍ പറയുന്നത്. റംഷാദിന്റെ പിതാവിന്റെ പേരിലുള്ള കാറിന്റെ എസി തകരാര്‍ തീര്‍ക്കുന്നതിനു തൃശൂരിലെ വര്‍ക്‌ഷോപ്പിലെത്തി വാഹനം ഏല്‍പിച്ച ശേഷമാണു ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലേക്കു പോയതെന്നും ഇവര്‍ പറയുന്നു. അഭിമുഖത്തിനു ശേഷം മടക്ക ട്രെയിനിന്റെ സമയം ആകുന്നതുവരെ ലുലു മാളില്‍ ചെലവഴിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു.

ദുരുദ്ദേശ്യത്തോടെയല്ല മാളിലെത്തിയതെന്നാണ് യുവാക്കള്‍ പറയുന്നത്. അവിടെ വച്ചു നടിയെ കാണുകയും അടുത്തു പോയി സംസാരിക്കുകയും ചെയ്തു. നടിയാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. മറ്റൊരു കുടുംബം നടിയോടൊപ്പം സെല്‍ഫി എടുക്കുന്നതു കണ്ടാണ് അടുത്തു ചെന്നു സംസാരിച്ചത്. തിരക്കിനിടെ നടിയെ അബദ്ധത്തില്‍ സ്പര്‍ശിച്ചോ എന്ന കാര്യം അറിയില്ല. എന്തെങ്കിലും തരത്തില്‍ മോശം പെരുമാറ്റം തങ്ങളില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു പറയാന്‍ തയാറാണെന്നുമാണ് വിഡിയോ സന്ദേശത്തില്‍ പറയുന്നത്.

യുവാക്കള്‍ ഇരുവരും ഓട്ടമൊബീല്‍ കോഴ്‌സ് കഴിഞ്ഞ ശേഷം ജോലി അന്വേഷണത്തിലാണ്. രണ്ടു പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമോ മറ്റു കേസുകളോ ഇല്ലെന്നു മങ്കട പൊലീസ് പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends