സ്വര്‍ണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ക്ക് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യില്ല

സ്വര്‍ണക്കടത്തിന് പിന്നിലെ കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകള്‍ക്ക് അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യില്ല. കൊവിഡാനന്തര ചികിത്സയുടെ ഭാഗമായുളള വൈദ്യപരിശോധന നടത്തേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒഴിവായത്.
വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവന്ദ്രന്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവ്‌തേടിയത്. ഈ ആവശ്യം ഇ.ഡി അനുവദിക്കുകയായിരുന്നു.ഇന്ന് 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് രാവിലെ ഒന്‍പതോടെ എത്താന്‍ അസൗകര്യം അറിയിച്ച് രവീന്ദ്രന്‍ ഇ.ഡിയ്ക്ക് മെയില്‍ ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസം കൂടി രവീന്ദ്രന്‍ ചോദിച്ചതായാണ് വിവരം. മുന്‍പ് രണ്ട് ദിവസം എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha