ബൈക്കിന്റെ അമിതവേഗം ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം... പിടിവലിക്കിടെ പ്രതികള്‍ക്കും പരിക്കേറ്റു, രക്ഷപ്പെടാന്‍ ശ്രമിക്കവേ പോലീസ് പിടിയില്‍

ബൈക്കിന്റെ അമിതവേഗം ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാക്കളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. പിടിവലിക്കിടെ പ്രതികള്‍ക്കും പരിക്കേറ്റു. സംഭവത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കൊട്ടിയം പൊലീസ് പിടികൂടി.ഉമയനല്ലൂര്‍ വാഴവിള വീട്ടില്‍ ഷാജഹാന്‍ (48 -ഷാജി), ഐക്യരഴികം വീട്ടില്‍ നവാസ് (47) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ പറക്കുളം ഓഡിറ്റോറിയത്തിനടുത്തായിരുന്നു സംഭവം നടന്നത്.
പിടിയിലായ പ്രതികള്‍ അമിതവേഗത്തില്‍ ബൈക്കില്‍ പറക്കുളം ഭാഗത്തേക്ക് വന്നതിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ പറക്കുളം ഫസീല ഓഡിറ്റോറിയത്തിനു സമീപം കാത്തുനിന്ന പ്രതികള്‍ അതുവഴി ബൈക്കില്‍ വരികയായിരുന്ന ഷാജഹാനെയും നവാസിനെയും തള്ളി താഴെയിട്ടശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ സുജിത്ത് ജി. നായരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളായ സാബിര്‍, നഹുമത്ത് എന്നിവരെ സ്ഥലത്തു നിന്ന് പിടികൂടി.
"
https://www.facebook.com/Malayalivartha