ഒരുമാസം മുൻപ് യുവതിയുടെ വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയശേഷം അറിഞ്ഞത് ഭാര്യയ്‌ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന വാർത്ത, സംശയം കൂടിയതോടെ ഭർത്താവ് ആത്മഹത്യ ചെയ്തു; പിന്നാലെ സംഭവിച്ചത് മറ്റൊരു ട്വിസ്റ്റ്! തൃശൂരിൽ യുവതി സ്റ്റേഷനില്‍ എത്തിയത് വിഷം കഴിച്ചശേഷം... സംഭവം ഇങ്ങനെ....

യുവാവിന്റെ പരാതിയില്‍ പോലീസ് സ്‌റ്റേഷനിലേക്കു വിളിപ്പിച്ച യുവതി വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍.
കോടത്തൂര്‍ സ്വദേശിയായ ഇരുപത്തറുകാരിക്കാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ പോലീസ് സ്‌റ്റേഷനില്‍വച്ച് ദേഹാസ്വാസ്‌ഥ്യമുണ്ടായത്. വിഷം കഴിച്ച ശേഷമാണ് യുവതി സ്‌റ്റേഷനിലെത്തിയതെന്നു പോലീസ് പറഞ്ഞു.
ഇവരെ പോലീസ് വടക്കേത്തറ ഗവ. ആശുപത്രിയിലാക്കി. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്, ഒരുമാസം മുൻപ് യുവതിയുടെ വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയശേഷം ആത്മഹത്യ ചെയ്‌തിരുന്നു.
യുവതി ജോലി ചെയ്‌തിരുന്ന പഴയന്നൂരിലെ സ്‌ഥാപനത്തിലെ യുവാവുമായി അടുപ്പമുണ്ടായിരുന്നെന്ന സംശയത്തെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്‌തതത്രെ.
പിന്നീട് യുവതിയുമായി അഭിപ്രായ ഭിന്നതയിലായ സ്‌ഥാപന ഉടമയായ യുവാവും അമ്മയും യുവതിക്കെതിരേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വിളിപ്പിച്ചപ്പോഴാണ് യുവതി വിഷം കഴിച്ചശേഷം സ്‌റ്റേഷനില്‍ എത്തിയത്. ഇവര്‍ അപകടനില തരണം ചെയ്‌തതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha