'ഒരാള്‍ മനപൂര്‍വ്വം കുത്തിത്തിരുപ്പ് വര്‍ത്തമാനം പറയുമ്ബോള്‍ 'താനാരുവാ?' എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്‍്റെ പൊതുരീതിയാണ്. അതിന് മലബാര്‍ എന്നോ തിരുവിതാംകൂര്‍ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ കൃസ്ത്യന്‍ എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല...' പ്രതികരണവുമായി വി.ടി ബൽറാം

എംഎസ്‌എഫ് നേതാവ് മുഖ്യമന്ത്രി പിണറായി വിജയനെ താന്‍ എന്ന് വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എംഎല്‍എ രംഗത്ത് എത്തുകയുണ്ടായി. ഒരാള്‍ മനപൂര്‍വ്വം കുത്തിത്തിരുപ്പ് വര്‍ത്തമാനം പറയുമ്പോള്‍ 'താനാരുവാ?' എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്‍്റെ പൊതുരീതിയാണെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി. 'ചെത്തുകാരന്റെ മകന്‍' ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണെന്നും വി.ടി ബല്‍റാം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ;
'ഈ 'ചെത്തുകാരന്റെ മകന്‍' ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണ്. ജാതീയതയേയും വരേണ്യതയേയും നോര്‍മലൈസ് ചെയ്യുന്നതിന് മാത്രമേ അത് ഇടവരുത്തുകയുള്ളൂ.
ഈ 'ചെത്തുകാരന്റെ മകന്‍' ഇരവാദം ആവശ്യത്തിനും അനാവശ്യത്തിനും സ്ഥിരമായി ഉന്നയിക്കുന്നത് സാമാന്യം നല്ല ബോറാണ്. ജാതീയതയേയും…
ഒരാള്‍ മനപൂര്‍വ്വം കുത്തിത്തിരുപ്പ് വര്‍ത്തമാനം പറയുമ്പോള്‍ 'താനാരുവാ?' എന്ന് തിരിച്ച് ചോദിക്കുന്നത് കേരളത്തിന്റെ പൊതുരീതിയാണ്. അതിന് മലബാര്‍ എന്നോ തിരുവിതാംകൂര്‍ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ കൃസ്ത്യന്‍ എന്നോ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.
'അധിപന്‍' സിനിമയിലെ മോഹന്‍ലാലിന്‍്റെ ഫോണ്‍ വിളി മീം ഉപയോഗിച്ചാണ് പിണറായി വിജയന്‍്റെ ഇന്നലത്തെ പ്രസ്താവനയോട് പലരും പ്രതികരിച്ചത്. അതിലൊന്നും കാണാത്ത അപാകത ഒരു യുവ മുസ്ലിം വനിതാ നേതാവിന്റെ വാക്കുകളില്‍ മാത്രം ചികഞ്ഞെടുക്കുന്നതാണ് യഥാര്‍ത്ഥ കുത്തിക്കഴപ്പ്.' - ഇതാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha