ഇന്ന് ഷോ ഇല്ല; രവീന്ദ്രന്‍ ഇ.ഡി.ക്ക് മുന്നില്‍ വന്നില്ല; വീണ്ടും ആശുപത്രിയിലേക്ക്; രണ്ടു ദിവസത്തെ സാവകാശം; അറസ്റ്റ് വൈകും; കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാടുകളില്‍ രവീന്ദ്രന്റെ മറുപടികള്‍ തൃപ്തികരമല്ല; രേഖകളില്‍ പൊരുത്തക്കേട്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യില്ല. വൈറസ് ബാധ ഭേദമായ ശേഷമുളള ചികിത്സയുടെ ഭാഗമായുളള വൈദ്യപരിശോധന നടത്തേണ്ടതിനാല്‍ ഇന്ന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒഴിവായത്. കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളിലാണ് സി.എം രവീന്ദ്രന്‍ അന്വേഷണം നേരിടുന്നത്.
വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രന്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവ്‌തേടിയത്. ഈ ആവശ്യം ഇ.ഡി അനുവദിക്കുകയായിരുന്നു. ഇന്ന് 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് രാവിലെ ഒന്‍പതോടെ എത്താന്‍ അസൗകര്യം അറിയിച്ച് രവീന്ദ്രന്‍ ഇ.ഡിയ്ക്ക് മെയില്‍ ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസം കൂടി രവീന്ദ്രന്‍ ചോദിച്ചതായാണ് വിവരം. മുന്‍പ് രണ്ട് ദിവസം എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളും കേസിലെ തെളിവുകളും അടിസ്ഥാനമാക്കിയാണ് രവീന്ദ്രനെ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയ പല കരാറുകള്‍, വിവിധ പദ്ധതികളുമായി ബന്ധമുളള നിക്ഷേപകര്‍ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദ്യം ചെയ്യലിലുണ്ടായിരുന്നത്. ഇതില്‍ സര്‍ക്കാര്‍ പദ്ധതികളിലെ കമ്മീഷന് ഇടപാട് മുതല്‍ സ്വര്‍ണക്കടത്ത് വരെയുള്ള കാര്യങ്ങളില്‍ ഇ.ഡിക്ക് രവീന്ദ്രനെ സംശയം ഉണ്ട്. സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം രവീന്ദ്രന്‍ നല്‍കിയ വിവരങ്ങളുടെ സൂക്ഷ്മ പരിശോധനയും നടക്കുന്നുണ്ട്.
രവീന്ദ്രന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് നേരത്തെ തന്നെ ഇ.ഡി അന്വേഷണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അത് രവീന്ദ്രന് തിരിച്ചടിയാകും. ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയ കരാറുകളില്‍ നിന്ന് കമ്മീഷന്‍ ലഭിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. രവീന്ദ്രന്‍ നല്‍കിയ മറുപടി ഇ.ഡി ശേഖരിച്ച വിവരങ്ങളുമായി ചേര്‍ന്ന് പോകുന്നതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ.ഡി പോയേക്കാം.
എന്നാല്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകെ ചികില്‍സക്ക് പോയതിനാല്‍ അറസ്റ്റ് ഇനിയും വൈകും എന്നാണ് സൂചന. രവീന്ദ്രന്‍ ചോദിച്ച രണ്ടു ദിവസത്തെ സാവകാശ് ഇ.ഡി അനുവദിച്ചാല്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും ഇനിയും അറസ്റ്റിനായി കാത്തിരിക്കണം. ആദ്യം മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രന്‍ വൈറസ് മഹാരോഗബാധിതനായതിനാലും തുടര്‍ന്ന് ചികിത്സയിലായതിനാലും എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. നാലാം തവണ ഇ.ഡി നോട്ടീസ് നല്‍കിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
https://www.facebook.com/Malayalivartha