തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. തിരുവനന്തപുരത്തെ പട്ടം പ്ലാമൂടില്‍ രാത്രി 9.45ഓടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. കാറിന്റെ മുന്‍ഭാഗത്ത് ബോണറ്റിന്റെ ഭാഗത്ത് നിന്നും തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഒട്ടും താമസിയാതെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. ഇരുപത് മിനിറ്റിലേറെ സമയമെടുത്താണ് ഫയര്‍ ഫോഴ്‌സ് തീയണച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് കാറിലുള്ളവരെ പുറത്തിറക്കിയത്. കാര്‍ 90 ശതമാനവും കത്തിനശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha