കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ പേരില്‍ ഇ.ഡി. അടുത്ത തിങ്കളാഴ്ചയോടെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചേക്കും...ഡിസംബര്‍ 28-ന് ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ പേരില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അടുത്ത തിങ്കളാഴ്ചയോടെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചേക്കും. ലഹരിമരുന്നുകേസിലെ സാമ്പത്തിക ഇടപാടില്‍ ഒക്ടോബര്‍ 29-നാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. അറസ്റ്റുചെയ്യുന്നത്. ഡിസംബര്‍ 28-ന് ബിനീഷ് അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകും. അതിനാല്‍ ഇതിനുമുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് ആലോചന.അറസ്റ്റിലായി 60 ദിവസത്തിനുമുമ്പ് താത്കാലിക കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാകും.
ലഹരിമരുന്നുകേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റുചെയ്ത എറണാകുളം സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെതിരേ ഇ.ഡി. കേസെടുത്തത്. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍.
ബിനീഷിന്റെ ബിനാമിയാണെന്ന് സംശയിക്കുന്ന അബ്ദുല്‍ ലത്തീഫ്, മുഹമ്മദ് അനൂപിന്റെ റെസ്റ്റോറന്റ് പങ്കാളി റഷീദ് എന്നിവരെ ചോദ്യംചെയ്തതില്‍നിന്നുള്ള വിവരങ്ങളും പ്രാഥമിക കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയേക്കും.ബിനീഷിന്റെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി(സെഷന്‍സ് കോടതി) ഡിസംബര്‍ 14-ന് തള്ളിയിരുന്നു. ഇതിനെതിരേ കര്‍ണാടക ഹൈക്കോടതിയില്‍ ചൊവ്വാഴ്ച ഹര്‍ജി നല്‍കിയേക്കും. അറസ്റ്റിനെതിരേ ബിനീഷ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
"
https://www.facebook.com/Malayalivartha