ഇനി വിളിയില്ല താനേ വരണം... സിഎം രവീന്ദ്രനെതിരായ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അറിയിച്ച് സി എം രവീന്ദ്രന്‍; വൈദ്യ പരിശോധന നടത്തണം; ഇനിയും കളിച്ചാല്‍ ശിവശങ്കറിന്റെ വഴിയേ നീങ്ങാന്‍ ഇഡിയുടെ നീക്കം

കളളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് കേസുകളില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇന്നലെ ഇഡിക്ക് മുന്നില്‍ ഹാജരാകാത്തതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. രവീന്ദ്രന്‍ ബോധപൂര്‍വം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതാണെങ്കില്‍ ശക്തമായ നടപടിയിലേക്കായിരിക്കും ഇഡി നീങ്ങുക. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അതുവച്ച് ചോദ്യം ചെയ്യാനിരുന്നപ്പോഴാണ് രവീന്ദ്രന്‍ ഹാജരാകാതിരുന്നത്.
വൈറസ് ബാധ ഭേദമായ ശേഷമുളള ചികിത്സയുടെ ഭാഗമായുളള വൈദ്യപരിശോധന നടത്തേണ്ടതിനാല്‍ ഇന്നലെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് രവീന്ദ്രന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഒഴിവായത്. വൈദ്യപരിശോധന മുടക്കാനാകില്ലെന്ന് അറിയിച്ചാണ് രവീന്ദ്രന്‍ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിവ്‌തേടിയത്.
ഇന്നലെ 10 മണിയോടെ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്താനായിരുന്നു രവീന്ദ്രനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാല്‍ രാവിലെ ഒന്‍പതോടെ എത്താന്‍ അസൗകര്യം അറിയിച്ച് രവീന്ദ്രന്‍ ഇ.ഡിയ്ക്ക് മെയില്‍ ചെയ്തു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ദിവസം കൂടി രവീന്ദ്രന്‍ ചോദിച്ചതായാണ് വിവരം. മുന്‍പ് രണ്ട് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളും കേസിലെ തെളിവുകളും അടിസ്ഥാനമാക്കിയാണ് രവീന്ദ്രനെ രണ്ട് ദിവസവും ഇ.ഡി ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയ പല കരാറുകള്‍, വിവിധ പദ്ധതികളുമായി ബന്ധമുളള നിക്ഷേപകര്‍ ഇവരുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദ്യം ചെയ്യലിലുണ്ടായിരുന്നത്. ആദ്യം മൂന്ന് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും രവീന്ദ്രന്‍ വൈറസ് മഹാരോഗബാധിതനായതിനാലും തുടര്‍ന്ന് ചികിത്സയിലായതിനാലും എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. നാലാം തവണ ഇ.ഡി നോട്ടീസ് നല്‍കിയ ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരായത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുമായുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ സി.എം. രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇഡിക്ക് സമര്‍പ്പിച്ചിരുന്നു. ഇ.ഡിയുടെ ആവശ്യപ്രകാരമാണു രവീന്ദ്രന്‍ ഇവ െകെമാറിയത്. നാളെ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശമുണ്ട്. സ്വര്‍ണക്കടത്ത് പിടിക്കപ്പെടുകയും സ്വപ്‌ന സുരേഷ് ഒളിവില്‍ പോവുകയും ചെയ്ത ദിവസങ്ങളില്‍ ശിവശങ്കറും രവീന്ദ്രനും തമ്മില്‍ പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.
വാട്ട്‌സ്ആപ്പ് ചാറ്റുമുണ്ടെന്നു സംശയിച്ചതോടെയാണ് ഇവ ചോദിച്ചുവാങ്ങിയത്. രവീന്ദ്രനെതിരേ അന്വേഷണ സംഘത്തിനു ലഭിച്ച ആദ്യസൂചന സ്വപ്‌നയുടെ മൊഴിയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറെയല്ലാതെ ആരെങ്കിലും വിളിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ അവര്‍ രവീന്ദ്രന്റെ പേരാണു പറഞ്ഞത്. യു.എ.ഇ. വിസ സ്റ്റാമ്പിങ് കാര്യത്തില്‍ സഹായത്തിനാണു വിളിച്ചതെന്നാണു സ്വപ്‌ന പറഞ്ഞത്. എന്നാല്‍ ഒളിവില്‍ പോയശേഷവും സ്വപ്‌ന വിളിച്ചതായി കണ്ടെത്തി. ഇത് എന്തിനുവേണ്ടിയാണെന്നു രവീന്ദ്രന്‍ വ്യക്തമാക്കേണ്ടിവരും.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ അറിവും സഹായവുമുണ്ടായിരുന്നെന്നു സ്വപ്‌നയുടെ മൊഴിയുണ്ട്. ശിവശങ്കറിന്റെ അടുപ്പക്കാരനെന്ന നിലയില്‍ രവീന്ദ്രനും പങ്കുണ്ടാകാമെന്നു സംശയിക്കുന്നു. ലോക്കറില്‍ നിന്നു കിട്ടിയ പണത്തില്‍ രവീന്ദ്രന്റെ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൃത്യമായ തയാറെടുപ്പോടെയാണ് ഇ.ഡി. രവീന്ദ്രനെ വീണ്ടും ചോദ്യംചെയ്യുന്നത്. കഴിഞ്ഞ രണ്ടുദിവസം പ്രാഥമിക കാര്യങ്ങളാണു ചോദിച്ചതെന്നും ഇനി യഥാര്‍ഥ ചോദ്യംചെയ്യലിലേക്കു കടക്കുകയാണെന്നുമാണു വിവരം.
സാക്ഷിയാകുമോ പ്രതിയാകുമോ എന്നു െവെകാതെ തീരുമാനമുണ്ടായേക്കും. ഇതോടെയാണ് രവീന്ദ്രന്‍ വീണ്ടും ചോദ്യം ചെയ്യലിന് എത്താത്തതെന്ന് ഇഡി സംശയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ശക്തമായ നടപടിയിലേക്ക് നീങ്ങും.
https://www.facebook.com/Malayalivartha