സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.... മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും

സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ ശിവശങ്കര്‍, സ്വപ്ന, സരിത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റംസ് കേസിലെ കാലാവധി ആണ് ഇന്ന് അവസാനിക്കുന്നത്. എം ശിവശങ്കര് കാക്കനാട്ടെ ജില്ലാ ജയിലിലിലാണ് ഉള്ളത്. കോഫപോസ ചുമത്തിയതിനാല്‍ സ്വപ്ന അട്ടക്കുളങ്ങര വനിതാ ജയിലിലും സരിത് തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലിലുമാണ്.മൂന്ന് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
കസ്റ്റംസിന്റെ കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ശിവശങ്കര്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട്. കൂടാതെ ശിവശങ്കര്‍ ഇടിയുടെ കേസില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha