ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് ഐ എഫ് എസ് ദമ്പതികൾ നടത്തിയ ക്രൂര കസ്റ്റഡി മർദ്ദനം: തിരിച്ചറിയിൽ പരേഡിന് എ എഫ് എസ് ദമ്പതികളടക്കം 7 പ്രതികൾ കോടതിയിൽ ഹാജരായില്ല,വൈകിട്ട് 5.20 വരെ മജിസ്ട്രേട്ട് കാത്തിരിന്നിട്ടും ഹാജരായില്ല

ആനക്കൊമ്പ് കേസിലെ പ്രതിയായ യുവാവിനെ തലസ്ഥാനത്തെ ഫോറസ്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ കസ്റ്റഡിയിൽ വച്ച് ഐ എഫ് എസ് ദമ്പതികളായ ഉമയും ഭർത്താവ് കമലാ ഹാറും ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ ദമ്പതികളടക്കം ഏഴ് ഫോറസ്റ്റുദ്യോഗസ്ഥർ തിരിച്ചറിയൽ പരേഡിന് കോടതിയിൽ ഹാജരായില്ല.
തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയുടെ ടി ഐ പി (ടെസ്റ്റ് ഐഡറ്റിഫിക്കേഷൻ പരേഡ്) ഉത്തരവ് ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ലംഘിച്ചത്. അതേ സമയം മർദനത്തിന് ഇരയായ യുവാവും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പിയും ഉച്ചയ്ക്ക് 12 മണി മുതൽ കോടതിയിൽ സന്നിഹിതരായിരുന്നു. കോടതി വൈകിട്ട് 5. 20 മണി വരെ കാത്തിരുന്നിട്ടും പ്രതികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തിയില്ല. കോടതിയുടെ മേൽനോട്ടത്തിൽ നടത്തുന്ന ടി ഐ പി ക്ക് ഉച്ചക്ക് 1.30 ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരുന്നത്.
ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്‌സിലെ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറും ഡി എഫ്ഒ യുമായ റ്റി ഉമ ഐ.എഫ്.എസ് , ഭർത്താവ് കമലാ ഹാർ ഐഎഫ്എസ് , മറ്റൊരു ഐ എഫ് എസ് ഉദ്യോഗസ്ഥൻ , നാലു ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരാണ് കോടതി ഉത്തരവ് കൈപ്പറ്റിയിട്ടും ഹാജരാകാത്തത്.
ആനക്കൊമ്പ് കേസ് പ്രതി ആനയറ വടവൂർ ലെയിൻ വൃന്ദാവനംവീട്ടിൽ രാമചന്ദ്രൻ മകൻ അജി ബ്രൈറ്റ് എന്ന യുവാവിനെയാണ് ക്രൂരമായ കസ്റ്റഡി മർദ്ദനത്തിനിരയാക്കിയത്.
ഡിവിഷണൻ ഫോറസ്റ്റ് ഓഫീസറായ ഉമ ഐ എഫ് എസ് യുവാവിൻ്റെ ഇരു കൈകളിലും ബൂട്ടിട്ട് ചവിട്ടി പിടിച്ച് ഭർത്താവ് കമലാഹാർ ഐഎഫ്എസ് ഒരു ഇരുമ്പ് കമ്പിയിൽ തുണി ചുറ്റി യുവാവിൻ്റെ പുറത്തും തോള് ഭാഗത്തും അടിച്ച് തോളെല്ല് പൊട്ടിക്കുകയും ഇരുമ്പ് കട്ടി തുണിയിൽ പൊതിഞ്ഞ് ഇടിച്ചതിലും വച്ച് ഷോൾഡറിൻ്റെ അസ്ഥിക്ക് പൊട്ടലും വലതുവശം പുറത്ത് വാരിയെല്ലുകൾക്ക് പൊട്ടൽ ഉണ്ടാകുന്നതിനും ഒടിയുന്നതിനും ഇടയാക്കുകയും മറ്റു പത്തോളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൈ കൊണ്ട് പലപ്പോഴായി പുറത്ത് ഇടിച്ചും ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി വേദനിപ്പിച്ചും കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ചുവെന്നാണ് കേസ്.
https://www.facebook.com/Malayalivartha