തുറന്നുപറഞ്ഞ് ഷക്കീല... സിനിമാ മോഹവുമായി വരുന്നവര്‍ താന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഷക്കീല; ഞാന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുത്, വഞ്ചിക്കപ്പെടരുത്, തുറന്നുപറഞ്ഞ് ഷക്കീല

മലയാളികളെ ഒരുകാലത്ത് ഹരം കൊള്ളിച്ച ഷക്കീല തന്റെ ജീവിതാനുഭവങ്ങള്‍ ഒരിക്കല്‍ കൂടി വെളിപ്പെടുത്തുകയാണ്. സിനിമാ മോഹവുമായി വരുന്നവര്‍ താന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് നടി ഷക്കീല. ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രം ഷക്കീലയുടെ പ്രമോഷന്റെ ഭാഗമായി സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷക്കീല.
എല്ലാവര്‍ക്കും അവരുടെ ജീവിതത്തില്‍ വേദനയുടെ പങ്കുണ്ട് , അതിനാല്‍ ഞാന്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നില്ല. ഭാവിയില്‍ സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്ന ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്നത് ഇത്രമാത്രമാണ് . ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ വരുത്താതിരിക്കുകയും വഞ്ചിക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ്. അതാണ് എന്റെ പുസ്തകത്തിലും ഞാന്‍ എഴുതിയിരിക്കുന്നതെന്നും ഷക്കീല പറഞ്ഞു.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ തന്നെക്കുറിച്ചുള്ള ബയോപിക് റിലീസാകുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. സിനിമയുടെ സംവിധായകനായ ഇന്ദ്രജിത് ലങ്കേഷിനോടും രാജീവിനോടും ഷക്കീല നന്ദി പറഞ്ഞു. ഇവര്‍ എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. സിനിമയില്‍ അഭിനയിച്ച നടി എസ്തറിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും ഷക്കീല പറഞ്ഞു. തന്റെ കഥ സിനിമയായി ചിത്രീകരിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ക്രിയേറ്റീവ് സ്വാതന്ത്ര്യം നേടിയിട്ടുണ്ടെന്നും ചിലതൊക്കെ സാങ്കല്‍പ്പികമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
നടി റിച്ച ഛദ്ദയെ പ്രധാന കഥാപാത്രമാക്കി ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷക്കീലയുടെ സിനിമയിലേക്കുള്ള വരവും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. ഡിസംബര്‍ 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.
തൊണ്ണൂറുകളില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ആഘോഷമാക്കുമ്പോഴും ഷക്കീല ചിത്രങ്ങള്‍ കാണാന്‍ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഇരമ്പിക്കയറിയിരുന്നു. ഒരു കാലഘട്ടത്തില്‍ ചെറുപ്പക്കാരുടെ ഹരമായിരുന്നു ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങളുടെ മേല്‍വിലാസം തന്നെ മൂന്നക്ഷരമുള്ള ഈ പേരായിരുന്നു. ഷക്കീലയുടെ ജീവിതകഥ ഒരുങ്ങുകയാണ് ബോളിവുഡില്‍. ഷക്കീലനോട്ട് എ പോണ്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷക്കീലയായി വേഷപ്പകര്‍ച്ച നടത്തുന്നത് റിച്ച ഛന്ദയാണ്. ബിഗ് സ്‌ക്രീനില്‍ കണ്ട മാദക സുന്ദരിയുടെ ജീവിതകഥയാണ് ഇന്ദ്രജിത്ത് തന്റെ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
മകടുത്ത ദാരിദ്ര്യത്തില്‍ ആന്ധ്രാപ്രദേശിലെ നല്ലൊരെ എന്ന ഗ്രാമത്തില്‍ മുസ്ലിം കുടുംബത്തിലാണ് ഷക്കീല ബീഗം എന്ന ഷക്കീല ജനിക്കുന്നത്. പിതാവ് ചന്ദ് ഭാഷയും മാതാവ് ചന്ദ് ബീഗവും. ആറു സഹോദങ്ങളുള്ള ഷക്കീല ചെറുപ്പം മുതല്‍ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ടാണ് വളര്‍ന്നത്. ചെറുപ്പം മുതല്‍ അഭിനയ മോഹമുള്ള ഷക്കീല തനിക്ക് അതിനു മാത്രമുള്ള സൗന്ദര്യമില്ലെന്ന് സ്വയം ഓര്‍ത്ത് വിഷമിക്കാറുണ്ടായിരുന്നത്രെ. വെളുത്തു തുടുത്ത നായികമാരെ കാണുമ്പോള്‍ തന്റെ ഇരുനിറത്തിലുള്ള തൊലികള്‍ കൊണ്ട് ഒരിക്കലും അവിടെവരെ എത്താന്‍ സാധിക്കില്ലെന്ന് ഷക്കീല സ്വയം വിശ്വസിച്ചു.
പത്താം ക്ലാസ് തോറ്റത് ഷക്കീലയുടെ ജീവിതത്തിലെ വഴിത്തിരിവായി. തോറ്റ വിവരം അറിഞ്ഞ പിതാവ് ഷക്കീലയെ തല്ലിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അടുത്തുള്ള സിനിമ കമ്പനിയിലെ നിര്‍മാതാവും മേക്കപ്പ് മാനും അത് കണ്ട് വന്നത്. ശരത് കുമാര്‍ അഭിനയിച്ച നക്ഷത്ര നായകന്‍ എന്ന സിനിമയുടെ പ്രവര്‍ത്തകരായിരുന്നു അവര്‍. തന്റെ മകളെ ഇനി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അവളെ സിനിമയില്‍ അഭിനയിപ്പിക്കാമെന്നുള്ള മറുപടിയാണ് അവരില്‍ നിന്ന് ഉണ്ടായത്. ആ പതിനാറുകാരിയുടെ മനസില്‍ ആനന്ദ പുലരി ഉദിച്ചു. അങ്ങനെയാണ് സില്‍ക്ക് സ്മിതയുടെ അനിയത്തിയായി പ്ലേ ഗേള്‍സില്‍ ഷക്കീല വേഷമിടുന്നത്.
ഷോര്‍ട് സ്‌കര്‍ട്ടും ബിക്കിനിയും ഇട്ട് അന്ന് ആ പതിനാറുകാരി അഭിനയിച്ചു തുടങ്ങി. മതമിഴ് ,തെലുങ്ക് ,കന്നഡ ,മലയാളം തുടങ്ങി ഭാഷകളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ച് 250 ഓളം ചിത്രങ്ങളില്‍ ഷക്കീല അഭിനയിച്ചു. ചെയ്തതില്‍ ഭൂരിപക്ഷവും ബി ഗ്രേഡ് ചിത്രങ്ങള്‍. താരരാജാക്കന്മാര്‍ വാഴുന്ന തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റെ ഇരിപ്പിടം താരം സ്വന്തമാക്കി.
നടിയെന്നതിലുപരി ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഷക്കീല ചെയ്യുന്നുണ്ട്. ഒപ്പം ആരുമില്ലാത്ത ഒരു കൂട്ടം ട്രാന്‍സ്ജണ്ടേഴ്‌സിന്റെ അമ്മയും കൈത്താങ്ങുമാണ് ഇന്ന് ഷക്കീല.
"
https://www.facebook.com/Malayalivartha