ആശുപത്രിയില്‍ പോയി മടങ്ങവേ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒമ്പതു വയസ്സുകാരിക്ക് ദാരുണാന്ത്യം....മാതാപിതാക്കള്‍ക്കും സഹോദരനും പരിക്ക്

ആശുപത്രിയില്‍ പോയി മടങ്ങവേ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മകള്‍ മരിച്ചു, മാതാപിതാക്കള്‍ക്കും സഹോദരനും പരിക്ക്. പീരുമേട് കരടിക്കുഴി കുളംകോട്ടില്‍ പ്രദീപിന്റെ മകള്‍ അനശ്വര (ഒമ്പത്) ആണ് മരിച്ചത്. പ്രദീപ് (29), ഭാര്യ നീന (25), ഇളയ മകന്‍ അനന്തു (അഞ്ച്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മുണ്ടക്കയം സി.എം.എസ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനശ്വര.
ഞായറാഴ്ച രാത്രി ഒമ്ബതിന് കാഞ്ഞിരപ്പള്ളി - മുണ്ടക്കയം റോഡില്‍ ചോറ്റി ഭാഗത്തായിരുന്നു അപകടം. ഇളയ കുട്ടിയെ കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയില്‍ കൊണ്ടുവന്നശേഷം മടങ്ങുമ്പോഴാണ് അപകടം നടന്നത്.
അമിതവേഗത്തില്‍ എതിരെ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് ഓട്ടോ മറിയുകയായിരുന്നു.ശബ്ദംകേട്ട് എത്തിയ നാട്ടുകാര്‍ കാഞ്ഞിരപ്പള്ളി ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും യാത്രാമധ്യേ അനശ്വര മരിച്ചു.
L
https://www.facebook.com/Malayalivartha