ദൈവത്തോടും കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജഡ്ജിയോടും നന്ദി... അഭയക്കേസില്‍ അവസാനം നീതികിട്ടിയതില്‍ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍

ദൈവത്തോടും കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജഡ്ജിയോടും നന്ദി... അഭയക്കേസില്‍ അവസാനം നീതികിട്ടിയതില്‍ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്‍.കേരളത്തിലെ മാധ്യങ്ങള്‍ ഈ കേസില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും ജോമോന്‍ പുത്തന്‍പുരയ്ക്കലിനും നന്ദി അറിയിക്കുന്നെന്നും ബിജു പറഞ്ഞു.എല്ലാവരുടെയും സഹകരണം കൊണ്ടാണ് കേസില്‍ വിധി വന്നിരിക്കുന്നത്. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പ്രതികളാണെന്ന് കണ്ടെത്തിയതില്‍ ഒരുപാട് സന്തോഷം. ദൈവത്തിന്റെ ഇടപെടലുകൊണ്ടാണ് ഇത് നടന്നത്.
എത്രയോ തവണ ഫയലുകള്‍ ക്ലോസ് ചെയ്തു, എന്നിട്ടും ഓരോരോ സാഹചര്യങ്ങള്‍ കൊണ്ട് കേസ് പരിഗണിക്കപ്പെട്ടു. എന്നെയും എന്റെ കുടുംബത്തെയും സഹായിച്ച നിരവധി ആളുകളുണ്ട്. ഞങ്ങളെ പള്ളിയിലുള്ളവരല്ലെങ്കിലും ഈ കേസ് തെളിയണമെന്നാഗ്രഹിച്ച പള്ളീലച്ചന്മാരും സിസ്റ്റര്‍മാരുമുണ്ട്, അവര്‍ക്കൊക്കെ നന്ദി. ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത് . നീതിക്ക് വേണ്ടി സഭയക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട് . അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു.
https://www.facebook.com/Malayalivartha