ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനം; നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

കാര്‍ഷിക നിയമഭേദഗതിക്കെതിരെ സംയുക്ത പ്രമേയം പാസാക്കുന്നതിനായി ചേരാന്‍ നിശ്ചയിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നടപടി ഭരണഘടനാലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് തുറന്നടിച്ചു.
ഗവര്‍ണര്‍ ബിജെപിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭ എന്തുവിഷയം ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറല്ല മറിച്ച് മന്ത്രിസഭയാണ്. മന്ത്രിസഭയുടെ ശിപാര്‍ശ അനുസരിച്ച് സഭ സമ്മേളിക്കാന്‍ അനുവദിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത് കെ.സി.ജോസഫ് കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാന്റെ ഈ നടപടി തീര്‍ത്തും അസാധാരണമാണെന്നും കാര്‍ഷിക നിയമ ഭേദഗതി സംബന്ധിച്ച വിഷയം ഏറെ അടിയന്ത്ര പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha