ശബരിമല ദര്‍ശനത്തിന് പ്രതിദിനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തി.... പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം

ശബരിമല ദര്‍ശനത്തിന് പ്രതിദിനം അനുവദിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത്. ഇതിനായി ഇന്ന് വൈകുന്നേരം ആറു മണി മുതല്‍ ശബരിമലയുടെ വെബ്സൈറ്റുവഴി ഭക്തര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു .പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം.
അതിനാല്‍ എല്ലാ തീര്‍ത്ഥാടകരും 24 മണിക്കൂറിനകം നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 26 ന് ശേഷം വരുന്നവര്‍ക്ക് 48 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. നിലയ്ക്കലില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.
ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് ക്ലിനിക്കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്ക് പരിശോധന നടത്താവുന്നതാണ്.
"
https://www.facebook.com/Malayalivartha