അഭയ കേസ്.. .പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയ നിർണ്ണായക സാക്ഷി മൊഴികൾ

അഭയ കേസ്.. .പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയ നിർണ്ണായക സാക്ഷി മൊഴികൾ
1. കോൺവെൻ്റ് ടെറസിലെ ഇടിമിന്നൽ രക്ഷാ ചാലകത്തിലെ ചെമ്പുകമ്പി മോഷ്ടിക്കാൻ ചെന്ന അടയ്ക്കാ രാജു
2. കോട്ടയം ഫയർഫോഴ്‌സ് അസിസ്റ്റൻ്റ് ഡിവിഷണൽ ഓഫീസർ വാമദേവൻ
3. പ്രൊഫസർ ത്രേസ്യമ്മ (കോളേജിൽ പെൺകുട്ടികളെ ലൈംഗികച്ചുവയോടെ ഫാ.തോമസ് കോട്ടൂർ നോക്കുന്നതായും ശ്രംഗാര പ്രിയനാണെന്നും പെൺകുട്ടികൾ തന്നോട് പരാതി പറഞ്ഞത്. അഭയ കൊല്ലപ്പെടതിന് ശേഷം കോട്ടൂരിൻ്റെയും പുതൃക്കയിലിൻ്റെയും സ്വഭാവത്തിലുള്ള മാറ്റം , തുടർന്ന്പുതുക്കയിലിന് സ്ക്കൂട്ടറപകടം പറ്റിയ സമയം കോളേജധ്യാപകർ ഇത് അഭയയുടെ ആത്മാവ് ചെയ്യിച്ചതാണെന്ന് സഹപ്രവർത്തകർ ചർച്ച ചെയ്തത് സംബന്ധിച്ച് പ്രൊഫസർ ത്രേസ്യാമ്മയുടെ മൊഴി
4 . കളർകോട് വേണുഗോപാൽ
- പ്രതികളെ നാർക്കോ അനാലിസിന് വിധേയരാക്കാൻ സി ബി ഐ അപേക്ഷ നൽകാൻ പോകുന്നുവെന്ന വാർത്ത പുറത്തു വന്നപ്പോൾ ഫാ.കോട്ടൂർ വേണുഗോപാലിനെ സമീപിച്ച് അതിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യാൻ നിർദ്ദേശിച്ചതായും ളോഹക്കുള്ളിൽ താൻ രക്തവും മജ്ജയുമുള്ള വികാരങ്ങളുള്ള പച്ച മനുഷ്യനാണെന്നും തനിക്ക് അബദ്ധം പറ്റിപ്പോയതായുമുള്ള കോട്ടൂരിൻ്റെ കുറ്റസമ്മത മൊഴി. കോടതി ഇത് ഇന്ത്യൻ തെളിവ് നിയമത്തിലെ എക്സ്ട്രാ ജുഡീഷ്യൽ കൺഫനായി (കോടതിക്ക് പുറത്തുള്ള കുറ്റസമ്മതം) തെളിവിൽ തെളിവിൽ സ്വീകരിച്ചു.
5 . ഡോ. ലളിതാംബിക കരുണാകരൻ , ഡോ. ശ്രീകുമാരി, ഡോ. രമ - സിസ്റ്റർ സ്റ്റെഫി സി ബി ഐ അന്വേഷണ ഉത്തരവ് വന്നയുടൻ കന്യകയാണെന്ന് തെളിയിക്കാൻ കൃത്രിമമായി കന്യാചർമ്മം തുന്നിച്ചേർത്ത് വച്ച് പിടിപ്പിക്കുന്ന ഹൈമനോ പ്ലാസ്റ്റി എന്ന ശസ്ത്രക്രിയ ചെയ്തതായും സ്റ്റെഫിയുടെ മാറിടങ്ങൾ ദീർഘകാലത്തെ ലൈംഗിക ബന്ധത്തിൻ്റെ ഫലമായി പെൻഡുലം പോലെ തൂങ്ങിങിയാടുന്നതായും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയ ഭാഗം
6. ഡോ.പതക് , ഫോറൻസിക് മേധാവി - കിണറ്റിൽ ഡമ്മി പരീക്ഷണം നടത്തിയ ഭാഗവും ആത്മഹത്യയല്ല കൊലപാതകമാണ് നടന്നതെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞ ഭാഗം
7. പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കൂറുമാറിയ സാക്ഷികൾ:
1. അയൽവാസി സഞ്ജു. പി.മാത്യു (പതിവായി രാത്രി കോട്ടൂരും പുതൃക്കയിലും സ്ക്കൂട്ടർ കോൺവെൻ്റ് മതിലിനരികിൽ വച്ചശേഷം മതിൽ ചാടി കോൺവെൻ്റിൽ പ്രവേശിച്ച് രാത്രിയുടെ അന്ത്യയാമങ്ങളിൽ തങ്ങി അന്തിയുറങ്ങിയ ശേഷം വെളുപ്പാൻ കാലം 5 മണിയോടെ തിര്യെ പോകുന്നത് കണ്ടതായ മൊഴി കോടതിയിൽ തിരുത്തി കൂറുമാറിപ്രതിഭാഗം ചേരുകയായിരുന്നു.
കോൺവെൻ്റിലെ അന്തേവാസികളും അഭയയുടെ റൂം മേറ്റുകളും ആയ
2. സിസ്റ്റർ അനുപമ
3. ആനി ജോൺ
4. സിസ്റ്റർ സുദീപ
5.അടുക്കളക്കാരി അച്ചാമ്മ
https://www.facebook.com/Malayalivartha