പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ക്യാംപ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍...

പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ക്യാംപ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍. കാസര്‍ഗോട്ടെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് ഓഫീസ് അനുവദിച്ചത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ക്യാംപ് അടുത്ത ആഴ്ച ഔദ്യോഗീകമായി കൈമാറും. സിബിഐ സംഘം ജീവനക്കാരെയും വാഹനവും ആവശ്യപ്പെട്ടിരുന്നു. പോലീസില്‍ നിന്നാണ് ജീവനക്കാരെ നല്‍കുന്നത് ഇത് പോലീസ് മേധാവിയുടെ പരിഗണനയിലാണ്.
സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ, അന്വേഷണം നടത്താന്‍ ക്യാംപ് ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ അപേക്ഷ സര്‍ക്കാര്‍ പരിഗണിച്ചില്ല. പിന്നീട് വീണ്ടും അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഓഫീസ് അനുവദിച്ച് നല്‍കിയത്.
"
https://www.facebook.com/Malayalivartha