88ാമത് തീര്‍ത്ഥാടനം ഓണ്‍ലൈനായി നടത്താനുള്ള ഒരുക്കങ്ങള്‍ ശിവഗിരിയില്‍ പൂര്‍ത്തിയായി... ലോകത്തിന്റെ ഏതു കോണിലിരുന്നും തീര്‍ത്ഥാടന പരിപാടികളില്‍ പങ്കാളികളാകാം

88ാമത് തീര്‍ത്ഥാടനം ഓണ്‍ലൈനായി നടത്താനുള്ള ഒരുക്കങ്ങള്‍ ശിവഗിരിയില്‍ പൂര്‍ത്തിയായി. ചരിത്രത്തില്‍ ആദ്യമായാണ് ശിവഗിരി തീര്‍ത്ഥാടനം ഓണ്‍ലൈന്‍ വെര്‍ച്വല്‍ രീതിയില്‍ നടക്കുന്നത്. ലോകത്തിന്റെ ഏതു കോണിലിരുന്നും തീര്‍ത്ഥാടന പരിപാടികളില്‍ പങ്കാളികളാകാമെന്നതാണ് ഇത്തവണത്തെ സവിശേഷത.ശിവഗിരിമഠത്തിന്റെ ഔദ്യോഗിക മാദ്ധ്യമമായ ശിവഗിരി ടിവിയിലൂടെ എട്ട് ഭാഷകളിലാണ് തീര്‍ത്ഥാടന പരിപാടികളുടെ സംപ്രേഷണം. സമ്മേളനങ്ങള്‍ ഇന്നുമുതല്‍ സംപ്രേക്ഷണം ചെയ്യും.
തീര്‍ത്ഥാടകര്‍ക്ക് അറിവിനും സ്വയം സംസ്‌കരണത്തിനുമുതകുന്ന എട്ട് വിഷയങ്ങളില്‍ വിദഗ്ദ്ധരെക്കൊണ്ട് പ്രസംഗിപ്പിക്കണമെന്നാണ് ശ്രീനാരായണഗുരുദേവന്റെ നിര്‍ദ്ദേശം.എട്ട് ദിവസങ്ങളിലായാണ് ഓണ്‍ലൈന്‍ സമ്മേളനങ്ങള്‍. ഈശ്വരഭക്തിയെക്കുറിച്ചാണ് ആദ്യ സമ്മേളനം. ഇന്ന് രാവിലെ 9 ന് നടക്കുന്ന സമ്മേളനത്തില്‍ ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. ഇഷാ ഫൗണ്ടേഷന്റെ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണത്തോടെയാണ് തുടക്കം.
"
https://www.facebook.com/Malayalivartha