ബി ജെ പി കളത്തിലിറങ്ങി .. സുരേഷ് ഗോപി മുകേഷിനെ തളയ്ക്കും നേമം കുമ്മനത്തിന് ? സുരേന്ദ്രൻ കഴക്കൂട്ടത്തേക്ക്

ബി ജെ പി ഒരുങ്ങുകയാണ്.നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്.ദേശീയ നേതാക്കൾ ബംഗാൾ കണ്ണ് വെച്ച് പ്രചാരണ രംഗത്തേക്ക് കടന്നു കഴിഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു എന്നു വിശ്വസിക്കുന്ന ബി ജെ പി നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു ചുവട് പിന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല.
ജയിച്ച സീറ്റ് നിലനിർത്തുക മാത്രമല്ല, 5 സീറ്റുകൂടി പിടിച്ചടക്കണം എന്നും ബി ജെ പി ഉന്നം വെച്ചിട്ടുണ്ട്. നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരനെ രംഗത്ത് ഇറക്കാനുളള നീക്കമാണ് നടത്തുന്നത്.കെ.സുരേന്ദ്രനെ കോന്നിയിലോ കഴക്കൂട്ടത്തോ മത്സരിപ്പിക്കാൻ സാദ്ധ്യതയുണ്ട്. പത്തനംതിട്ട ലോക്സഭ സീറ്റിൽ മത്സരിപ്പിച്ച് കൂടുതൽ ജനപ്രീതി നേടി എടുക്കാൻ സാധിച്ചതെങ്കിൽ ഇക്കുറി പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ കോന്നിയിൽ വിജയം ലക്ഷ്യമിട്ടാണ് സുരേന്ദ്രൻ നീങ്ങുന്നത്.
വി.മുരളീധരൻ മികവ് കാട്ടിയ നിയമസഭാ മണ്ഡലമാണ് കഴക്കൂട്ടം' - തദ്ദേശ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും എൽ ഡി എഫിനായിരുന്നു ലീഡ്. അടൂരിലാണ് എൻ ഡി എനേരിയ തോതിൽ വോട്ട് വർദ്ധനയുണ്ടാക്കിയത്. മണ്ഡലത്തിലെ പന്തളം നഗരസഭാ ഭരണം പിടിച്ചെടുത്തതാണ് എൻ ഡി എയ്ക്ക് നേട്ടം ഉണ്ടാക്കിയത്.
അതേ സമയം പത്തനംതിട്ട ജില്ലയിലെ യുഡിഎഫിൻ്റെ പ്രകടനം തീരെ മോശമായിരുന്നു. ബി ജെ പി നോട്ടമിടുന്ന കഴക്കൂട്ടം മണ്ഡലം തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഒപ്പമാണ്. ജില്ലയിൽ എന്നാൽ ബി ജെ പി പ്രതീക്ഷയുള്ള ചില മണ്ഡലങ്ങൾേ നേമം, കാട്ടാക്കട ,കഴക്കൂട്ടം: എന്നിവയാണ്. വിമത സ്വരം ഉയർത്തി നിൽക്കുന്ന ശോഭാ സുരേന്ദ്രനെ ആറ്റിങ്ങൽ പാർലമെൻറ് മണ്ഡലത്തിലെ കാട്ടാക്കടയിൽ മത്സരിപ്പിക്കാനാണ് നീക്കം.
2019ൽ ശോഭാ സുരേന്ദ്രന് നല്ല മുന്നേറ്റം കുറിക്കാൻ കഴിഞ്ഞതാണ് ഈ മണ്ഡലത്തിൽ - അത് കൊണ്ട് വിജയസാദ്ധ്യതയും തള്ളിക്കളയാൻ സാധിക്കില്ല' കോന്നി ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിൻ്റെ പി മോഹൻരാജുമായി 4360 വോട്ടിൻ്റെ വ്യത്യാസമാണുണ്ടായിരുന്നത്.
വിജയിച്ച cpm ൻ്റെ ജിനേഷ് കുമാറുമായി ഉണ്ടായിരുന്ന വോട്ട് വ്യത്യാസം 14,313 വോട്ടിൻ്റെതായിരുന്നു ഇത്തവണ സുരേന്ദ്രന് ഇവിടെ വിജയിക്കാൻ കഴിയുമെന്നാണ് വിലയിരുത്തുന്നത്.ദേശീയ ഉപാദ് ഷ്യൻ അബ്ദുള്ളക്കുട്ടി കാസർഗോഡ് മത്സരിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.കാസർഗോഡ് മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർഗോഡ് നഗര ഭരണവും ബ്ലോക്ക് പഞ്ചായത്ത് ഭരണവും നിലനിർത്തിയെങ്കിലും യു ഡി എഫ് കോട്ടകളിൽ കടന്നു ചെല്ലാൻ ബി ജെ പി ക്ക് കഴിഞ്ഞു. സുരേഷ് ഗോപിയെ നേമം മണ്ഡലത്തിൽ മത്സരിപ്പിക്കും എന്ന് തുടക്കത്തിൽ പറഞ്ഞിരുന്നെങ്കിലും കൊല്ലത്ത് ആയിരിക്കും കൂടുതൽ സാദ്ധ്യത.
കൊല്ലം നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന കോർപ്പറേഷനും സമീപ പഞ്ചായത്തുകളിലും ഇടതുമുന്നണി മുൻ വർഷത്തെക്കാൾ മുന്നിലെത്തി. എങ്കിലും കൊല്ലം കാരനായ സുരേഷ് ഗോപി എന്ന താരം ഇറങ്ങുമ്പോൾ ചിത്രം മറ്റൊന്നാകും. സുരേഷ് ഗോപി സജീവ രാഷ്ട്രീയമാണ്. മുകേഷിനെ കൊല്ലത്തെ വോട്ടർമാർ ഇപ്പോഴാണ് കാണാൻ തുടങ്ങിയിരിക്കുന്നത്. അത് കൊണ്ട് ഇപ്പോഴത്തെ കാറ്റ് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് കൊല്ലത്ത് കിട്ടുന്ന മെന്നില്ല. മുകേഷിന് 2016ൽ തന്നെ പാർട്ടിയിൽ എതിർപ്പ് ഉണ്ടായിരുന്നു. ആ എതിർപ്പ് ഇപ്പോഴും തുടരുന്നുണ്ട്.
കെ - പി.ശശികലയെ പാലക്കാട്ടേക്കും വത്സൻ തില്ലങ്കേരിയെ കുന്നമംഗലത്തേക്കും പരിഗണിക്കുന്നുണ്ട്. പാലക്കാട് ബി ജെ പി പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലമാണ് ' പാലക്കാട് നിയോജക മണ്ഡലത്തിൻ്റെ ഭാഗമായ പാലക്കാട് നഗരസഭയിൽ 28 സീറ്റുകൾ നേടി ബിജെപി ഭരണം പിടിച്ചത് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നു 'പാലക്കാടിന് പുറമേ മലമ്പുഴ മണ്ഡലത്തിലും ബി ജെ പി കരുത്തുകാട്ടിയതാണ്.
മലമ്പുഴ മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളിൽ അൽഫോൻസ് കണ്ണന്തനത്തെയും പരിഗണിക്കുന്നുണ്ട്. മണ്ഡലത്തിൽ CPM സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതായിരുന്നു കണ്ണന്താനം -മുൻ ഐ പി എസ് ഉദ്യോഗസ്ഥരായ ടി.പി.സെൻകുമാർ, ജേക്കബ്ബ് തോമസ് - ഐ എസ് ആർ ഒ മുൻ ചെയർമാനായ ജി.മാധവൻ നായർ എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
സെൻകുമാറിനെ കഴക്കൂട്ടത്തേക്കും ജേക്കബ്ബ് തോമസിനെ ഇരിങ്ങാലക്കുടയിലേക്കും ജി.മാധവൻ നായരെ നെയ്യാറ്റിൻ കരയിലേക്കു മാ ണ് പരിഗണനയിലുള്ളത്. മഞ്ചേശ്വരത്ത് രവീഷ് തന്ത്രിയെയും തലശ്ശേരിയിൽ സദാനന്ദൻ മാസ്റ്റർ, എലത്തൂരിൽ കെ.പി.ശ്രീശൻ കോഴിക്കോട് നോർത്തിൽ പ്രകാശ് ബാബു, ബേപ്പൂരിൽ അലി അക്ബർ, ഒറ്റപ്പാലത്ത് സന്ദീപ് വാര്യർ, മലമ്പുഴയിൽ സി. കൃഷ്ണകുമാർ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.
"https://www.facebook.com/Malayalivartha