ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.... കോടതിവിധി അപ്രതീക്ഷിതമായിരുന്നു... അഭയകൊലക്കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ ഇരുവരും....

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.... കോടതിവിധി അപ്രതീക്ഷിതമായിരുന്നു... അഭയകൊലക്കേസില്‍ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരെ കോടതി ശിക്ഷിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ ഇരുവരും.... അപ്പീല്‍ നല്‍കാനൊരുങ്ങി പ്രതികള്‍.
ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ ഹൈക്കോടതിയിലേക്ക്. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമന്‍ പിള്ള മുഖാന്തരമായിരിക്കും അപ്പീല്‍ നല്‍കുക. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍, കോടതിവിധി അപ്രതീക്ഷിതമായിരുന്നു. അതേസമയം, പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചെങ്കിലും ഇരുവരേയും പൂര്‍ണമായും വിശ്വസിക്കുന്നുവെന്നാണ് കോട്ടയം അതിരൂപത പറയുന്നത്.
കൊലക്കേസില്‍ പ്രതികളാണെങ്കിലും അവിഹിതം നടത്തിയെന്ന് തെളിഞ്ഞവരാണെങ്കിലും ഫാദറും സിസ്റ്ററും ഇപ്പോഴും സഭയ്ക്ക് വേണ്ടപ്പെട്ടവര്‍ തന്നെയെന്ന് വ്യക്തമാകുന്ന പ്രതികരണമാണ് വരുന്നത്. ഇവരുടെ പേരിലുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നാണ് കോട്ടയം അതിരൂപതയുടെ പ്രതികരണം.
വിധിക്കെതിരേ അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ടെന്നും അതിരൂപത വ്യക്തമാക്കുന്നു.ഇതോടെ, ഫാ.കോട്ടൂരിന്റെ പൗരോഹിത്യം, സിസ്റ്റര്‍ സെഫിയുടെ സന്ന്യാസ സഭാംഗത്വം നീക്കല്‍ നടപടികളിലേക്ക് സഭ ഉടന്‍ പോകുന്നില്ലെന്ന് സാരം.
https://www.facebook.com/Malayalivartha