സ്വപ്‌നയെ കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ കസ്റ്റംസ്; ജയില്‍ വകുപ്പിന്റെ നിസഹകരണം; ശബ്ദരേഖ പുറത്ത് വന്നതും സുരക്ഷാ ഭീഷണിയും കസ്റ്റംസ് കോടതിയില്‍ ചൂണ്ടികാട്ടും; നീക്കം വിജയിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ക്ഷീണമാകും

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാടാണ് ജയില്‍ വകുപ്പ് സ്വീകരിച്ചത്. അല്ലായിരുന്നുവെങ്കില്‍ സ്വര്‍ണക്കടത്ത് കേസില്‍ കൊഫെപോസ ചുമത്തപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്വപ്ന സുരേഷിനെ കാണാന്‍ സന്ദര്‍ശകര്‍ക്കു കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന നിലപാടില്‍ ജയില്‍ വകുപ്പ് സ്വീകരിക്കുമായിരുന്നില്ല. എടുത്ത നിലപാടില്‍ നിന്നും പിന്നോട്ട് പോകാതെ ജയില്‍ വകുപ്പ് ഉറച്ചു നില്‍ക്കുകയാണ്. ഇതോടെ പ്രതികളെ കേരളത്തിനു പുറത്തേക്കു മാറ്റുന്നതു കസ്റ്റംസ് പരിഗണിക്കുകയാണ്.
ഹൈക്കോടതിയുടെ തീരുമാനം അനുകൂലമല്ലെങ്കില്‍, കേരളത്തിലെ ജയിലില്‍ സുരക്ഷയില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികളെ മറ്റേതെങ്കിലും സംസ്ഥാനത്തെ ജയിലിലേക്കു മാറ്റാനാണ് ആലോചന. റിമാന്‍ഡിലിരിക്കെ സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതും സുരക്ഷാ ഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ഉയര്‍ത്തിക്കാട്ടിയാകും കസ്റ്റംസിന്റെ നീക്കം.
കസ്റ്റസ് കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കാണാന്‍ അവരുടെ അനുമതി വേണമെന്നതു തെറ്റായ കീഴ്വഴക്കമാണെന്നും ജയില്‍ നിയമത്തിലോ മറ്റു ചട്ടങ്ങളിലോ അങ്ങനെ പറയുന്നില്ലെന്നുമാണു ജയില്‍ വകുപ്പിന്റെ വാദം. കോഫെപോസ നിയമത്തിലും ഇക്കാര്യം പറയുന്നില്ല. നിയമമുണ്ടെങ്കില്‍ ഹാജരാക്കണമെന്ന ജയിലധികൃതരുടെ നിലപാടിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണു കസ്റ്റംസിന്റെ തീരുമാനം.
ആഴ്ചയിലൊരിക്കല്‍ സന്ദര്‍ശകരെ കാണാന്‍ സ്വപ്നയ്ക്കും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.എസ്. സരിത്തിനും അനുവാദമുണ്ട്. ജയിലുദ്യോഗസ്ഥന്റെ സാന്നിധ്യത്തിനൊപ്പം, കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കസ്റ്റംസിന്റെ പ്രതിനിധിയും വേണമെന്നു നിര്‍ബന്ധമാക്കി. ഇതു തെറ്റായ കീഴ്വഴക്കമാണെന്നു കാണിച്ച് ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്വപ്നയുടെ ഭര്‍ത്താവും സഹോദരനും മകളും കാണാന്‍ വന്നപ്പോള്‍ ഒപ്പമെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ ജയില്‍ വകുപ്പ് മടക്കി അയച്ചിരുന്നു. ഇത്തരം നടപടികളിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ജയില്‍വകുപ്പ് നടത്തുന്നതെന്നു കസ്റ്റംസ് കരുതുന്നു.
അതെ സമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിന്റെ അറിവോടെയാണു സ്വര്‍ണം കള്ളക്കടത്ത് നടന്നതെന്നും കുറ്റകൃത്യത്തിലൂടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. നയതന്ത്രബാഗിലെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട ദിവസം 'കുറ്റസമ്മതം നടത്തട്ടേ' എന്നു സ്വപ്ന സുരേഷ് ശിവശങ്കറിനോടു ചോദിച്ചിരുന്നതായും ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുള്‍പ്പെടുന്ന സംഘത്തിനു ശിവശങ്കര്‍ സ്വര്‍ണക്കടത്തിനായുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുത്തു. ശിവശങ്കറിന്റെ അറിവോടെയാണ് എല്ലാം നടന്നത്. ഇതിലൂടെ അനധികൃത വരുമാനമുണ്ടാക്കി. അതു പലയിടങ്ങളിലായി നിക്ഷേപിച്ചു. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിനു ലഭിച്ച കോഴപ്പണമാണ്. പല സര്‍ക്കാര്‍ പദ്ധതികളുടെയും ടെന്‍ഡര്‍ രേഖകള്‍ സ്വപ്ന വഴി ശിവശങ്കര്‍ തനിക്കു വേണ്ടപ്പെട്ടവര്‍ക്കു ചോര്‍ത്തിക്കൊടുത്തു.
കള്ളക്കടത്തിനെക്കുറിച്ച് മാധ്യമങ്ങളില്‍വരുന്ന വാര്‍ത്തകള്‍ ശിവശങ്കര്‍ ദിവസേന 'രസിയുണ്ണി' എന്ന സ്ത്രീയുമായി വാട്ട്സ് ആപ്പിലൂടെ പങ്കുവയ്ക്കുന്നുണ്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിലെ 80 ലക്ഷത്തിന്റെ കുംഭകോണം എന്ന് ഒരു സന്ദേശത്തില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ശിവശങ്കര്‍ ഒഴിഞ്ഞുമാറി. ശിവശങ്കറിന്റെ സ്വത്ത് കണ്ടെത്താന്‍ നടപടി സ്വീകരിക്കം. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നും അനുബന്ധ കുറ്റപത്രം ഉണ്ടാകുമെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha