ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും പിടിയില്‍...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും പിടിയില്‍. കല്ലൂരാവി ഹസന്‍ ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. നേരത്തെ, കേസിലെ മുഖ്യപ്രതി ഇര്‍ഷാദിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
അബ്ദുള്‍ റഹ്മാനൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന മുഹമ്മദ് ഷുഹൈബിന്റെ മൊഴിയനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അതേസമയം, അബ്ദുള്‍ റഹ്മാന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവിട്ടു. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha