നിറവയറുമായി അവള്‍ കാത്തിരിക്കുകയായിരുന്നു, ഇനിയൊരിക്കലും അവന്‍ വരില്ലെന്നറിയാതെ.. ഗര്‍ഭിണിയായ അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍, കടംവാങ്ങിയ പണവുമായി ഓടിവരുമ്പോഴാണ് ഇടനെഞ്ച് തകര്‍ത്ത് അവര്‍ കഠാര കുത്തിക്കയറ്റിയത്...ഔഫിന്റെ വേര്‍പാടില്‍ കണ്ണീരോടെ ഗ്രാമവാസികള്‍

നിറവയറുമായി അവള്‍ കാത്തിരിക്കുകയായിരുന്നു, ഇനിയൊരിക്കലും അവന്‍ വരില്ലെന്നറിയാതെ.. ഗര്‍ഭിണിയായ അവളെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകാന്‍, കടംവാങ്ങിയ പണവുമായി ഓടിവരുമ്പോഴാണ് ഇടനെഞ്ച് തകര്‍ത്ത് അവര്‍ കഠാര കുത്തിക്കയറ്റിയത്...ഔഫിന്റെ വേര്‍പാടില്‍ കണ്ണീരോടെ ഗ്രാമവാസികള്‍.
ചെറുചലനങ്ങളുമായി അവളിലുണരുന്ന കുരുന്നുജീവന് കാതോര്‍ത്തിരിക്കെയാണ് നെഞ്ചിലേറ്റ കുത്തിനാല്‍ ഔഫിന്റെ ജീവന്‍ പിടഞ്ഞുതീര്‍ന്നത്.പഴയകടപ്പുറത്തെ കുഞ്ഞബ്ദുള്ള മുസ്ലിയാരുടെയും നിത്യരോഗിയായ ആയിഷയുടെയും മകനാണ് ഔഫ്. ഉപ്പ ഉപേക്ഷിച്ചതോടെ നാടന്‍ പണിയെടുത്ത് കുടുംബം പോറ്റിയ ചെറുപ്പക്കാരന്‍ നാട്ടിലെല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്നു.
കുറച്ചുകാലം ഗള്‍ഫിലും ജോലിനോക്കി, പള്ളി കമ്മിറ്റിയുടെ സഹായത്താല്‍ നിര്‍മിച്ച ചെറിയ വീട്ടിലായിരുന്നു താമസം. ഷാഹിനയെ ജീവിതസഖിയാക്കിയിട്ട് ഏറെകാലമായില്ല. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഔഫിന്റെ ഇടപെടലിലൂടെ നിരവധി ലീഗുപ്രവര്‍ത്തകര്‍ ഇടതുപക്ഷത്തോടൊപ്പം അണിനിരന്നു. ഇതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. ഔഫേ, നീ സൂക്ഷിക്കണം എന്ന് ചില ലീഗുകാര്‍തന്നെ സൂചിപ്പിച്ചിരുന്നു. എന്നാലും ഇത്രക്രൂരത അവര്‍പോലും പ്രതീക്ഷിച്ചതേയില്ല.
https://www.facebook.com/Malayalivartha